റോഡ് കുഴികളിൽ മലിനജലം; ദുരിതം

മല്ലപ്പള്ളി: കുളത്തുങ്കൽ -ചെട്ടിയാർകവല റോഡിലെ കുഴികളിൽ മലിനജലം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. കുളത്തിങ്കൽ പാടശേഖരത്തിന്റെ നടുവിലുടെയാണ് റോഡ്. ഇരുവശവും കാട് പടർന്ന് പാതയിലേക്ക് നിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നു.

മലിനജലം കെട്ടിനിൽക്കുന്ന കുഴികളൊഴിവാക്കാൻ ശ്രമിക്കുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. വശങ്ങളിലെ കാട് വാഹനയാത്രികരുടെ കാഴ്ച മറയ്ക്കുന്നതിനും കാരണമാകുന്നു. കാൽനടക്കാർക്ക് റോഡിന്‍റെ വശം ചേർന്ന് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കോട്ടാങ്ങൽ- ചാലാപ്പള്ളി, പെരുമ്പെട്ടി- പുതുക്കുടിമുക്ക് റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസാണിത്. സ്വകാര്യ, ചരക്കുവാഹനങ്ങളുടെ ഇടതടവില്ലാത്ത കടന്നുവരവിൽ അപകടങ്ങൾ തലനാരിഴക്കാണു വഴിമാറുന്നത്.

Tags:    
News Summary - Sewage in road potholes; misery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.