കോട്ടാങ്ങലിൽ എസ്​.ഡി.പി.ഐ പിന്തുണച്ചു: എൽ.ഡി.എഫ് പ്രസിഡൻറും, വൈസ് പ്രസിഡൻറും രാജിവെച്ചു

മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ന് എ​സ്.​ഡി.​പി.​ഐ പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ഇ​രു​വ​രും സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ പി​ന്നാ​ലെ സ്​​ഥാ​ന​ങ്ങ​ൾ രാ​ജി​വെ​ച്ചു. രാ​വി​ലെ ന​ട​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​നു ജോ​സ​ഫി​ന് ആ​റ് വോ​ട്ടും ബി.​ജെ.​പി​യി​ലെ ദീ​പ്തി ദാ​മോ​ദ​ര​ന് അ​ഞ്ച് വോ​ട്ടും ല​ഭി​ച്ചു.

ഉ​ച്ച​ക്ക് ന​ട​ന്ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ലെ ജ​മി​ല ബീ​വി​ക്ക് ആ​റ് വോ​ട്ടും ബി.​ജെ.​പി​യി​ലെ സി.​ആ​ർ. വി​ജ​യ​മ്മ​ക്ക് അ​ഞ്ച് വോ​ട്ടും ല​ഭി​ച്ചു. ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​നും ബി.​ജെ.​പി​ക്കും അ​ഞ്ച് അം​ഗ​ങ്ങ​ൾ വീ​ത​മാ​ണ് ഉ​ള്ള​ത്. ബി.​ജെ.​പി​യെ മാ​റ്റി​നി​ർ​ത്തു​ന്ന​തി​നാ​യി എ​സ്.​ഡി.​പി.​െ​എ എ​ൽ.​ഡി.​എ​ഫി​നെ പി​ന്തു​ണ​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, എ​ൽ.​ഡി.​എ​ഫി​െൻറ ധാ​ര​ണ പ്ര​കാ​രം എ​സ്.​ഡി.​പി.​െ​എ​യു​ടെ പി​ന്തു​ണ​യോ​ടെ ഭ​ര​ണം വേ​ണ്ടെ​ന്ന തീ​രു​മാ​നം ഉ​ള്ള​തി​നാ​ലാ​ണ് രാ​ജി​വെ​ച്ച​ത്. ര​ണ്ട് അം​ഗ​ങ്ങ​ൾ ഉ​ള്ള യു.​ഡി.​എ​ഫ് വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്നു. മ​ല്ല​പ്പ​ള്ളി സ​ബ് ര​ജി​സ്​​ട്രാ​ർ ജ​ഗ​ദീ​ഷ് കു​മാ​ർ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.

Tags:    
News Summary - SDPI backs Kotangal: LDF president, vice president resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.