ഭീതി പരത്തി ബസുകളുടെ മത്സരയോട്ടം

മല്ലപ്പള്ളി: മല്ലപ്പള്ളി-തിരുവല്ല റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. ഈ റൂട്ടിൽ ബസുകൾ സമയ കൃത്യത പാലിക്കാതെയാണ് സർവിസ് നടത്തുന്നതെന്ന പരാതി നേരത്തേ തന്നെയുണ്ട്. മിക്ക ബസുകളും സമയത്തിന് സ്റ്റാൻഡിൽ നിന്നും ഇറങ്ങുന്നുണ്ടെങ്കിലും പിന്നീട് പുറകെ വരുന്ന ബസുകളുടെ സമയമെടുത്ത് ഇഴഞ്ഞുനീങ്ങുകയാണ്.

സമയം കഴിയുമ്പോൾ പിന്നെ മരണപ്പാച്ചിലാണ്. യാത്രക്കാർ ജീവൻ പണയം വെച്ചാണ് ഈ റൂട്ടിൽ യാത്ര ചെയ്യുന്നത്. ബസുകൾ തമ്മിൽ ഉരസലും ജീവനക്കാരുടെ വാഗ്വാദങ്ങളും നിത്യസംഭവമാണ്. തിരുവല്ല - മല്ലപ്പള്ളി റൂട്ടിൽ മത്സരയോട്ടവും മരണപ്പാച്ചിലും സ്ഥിരം സംഭവമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മറ്റ് റൂട്ടുകളിൽ അധികാരികൾ കൃത്യമായി പരിശോധന നടത്തുന്നുണ്ടെങ്കിലും തിരുവല്ല റൂട്ടിൽ ഇതൊന്നും നടക്കുന്നില്ല. ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

Tags:    
News Summary - Race of buses by spreading fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.