വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ കാർ ഊരുകുഴി തോട്ടിലെ സ്ലാബിൽ തങ്ങിനിൽക്കുന്നു
Posted On
date_range Updated On
date_range വീടിന്‍റെ പോർച്ചിൽ കിടന്ന കാർ ഒഴുകിപ്പോയി
മല്ലപ്പള്ളി: മലവെള്ളപ്പാച്ചിലിനെത്തുടർന്ന് ചുങ്കപ്പാറയിൽ വീടിന്‍റെ പോർച്ചിൽ പാർക്ക് ചെയ്ത കാർ ഒഴുകിപ്പോയി. ചക്കാലയിൽ വീട്ടിൽ മുനീറിന്‍റെ കാറാണ് ഒഴുകിപ്പോയത്. 150 മീറ്ററിലധികം ഒഴുക്കിൽപെട്ട കാർ ഊരുകുഴി തോട്ടിൽ കലുങ്കിന്‍റെ സ്ലാബിൽ തങ്ങിനിൽക്കുകയായിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തിൽ വടം ഉപയോഗിച്ച് ഒഴുക്കിൽപെടാതെ കെട്ടിനിർത്തി. കാർ കരക്കെത്തിക്കാൻ മണിക്കൂറുകൾ പരിശ്രമിച്ചെങ്കിലും തോട്ടിലെ ഒഴുക്ക് തടസ്സമായി. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് കാർ കരക്കെത്തിച്ചത്. കാർ പൂർണമായും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.