സ്ഫോടനത്തിൽ തകർന്ന ചായക്കട
Posted On
date_range Updated On
date_range ചായക്കടയിൽ സ്ഫോടനം; ഒരാളുടെ കൈപ്പത്തി അറ്റു
മല്ലപ്പള്ളി: ആനിക്കാട്ട് ജങ്ഷന് സമീപത്തെ ചായക്കടയിൽ സ്ഫോടനം. ആറു പേർക്ക് പരുക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. ഇന്ന് രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജിലും നാല് പേരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.