Posted On
date_range Updated On
date_range പാൻമസാല ശേഖരം പിടിച്ചെടുത്തു; രണ്ടുപേർ അറസ്റ്റിൽ
മല്ലപ്പള്ളി: എഴുമറ്റൂർ നിർമാല്യം സ്റ്റോഴ്സിൽനിന്ന് 300 പായ്ക്കറ്റ് നിരോധിത പാൻമസാല ഉൽപന്നങ്ങൾ പിടിച്ചെടുത്തു. വിൽപന നടത്തിവന്ന എഴുമറ്റൂർ നിവുവേലിൽ രമേശ് (40), ചാലാപ്പള്ളിയിൽ സുനിൽ കുമാർ(39) എന്നിവരെ അറസ്റ്റ് ചെയ്തു.
എഴുമറ്റൂരിലും പരിസര ദേശങ്ങളിലും നിരോധിക്കപ്പെട്ട പാൻമസാല ഉൽപന്നങ്ങളുടെ വിൽപന നടക്കുന്നതായി തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പെരുമ്പെട്ടി എസ്.എച്ച്.ഒ വിപിൻ ഗോപിനാഥ്, എസ്.ഐ ശ്രീജിത് ജനാർദനൻ, സി.പി.ഒമാരായ ജയ്സൺ സാമുവൽ, രാം പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.