പത്തനംതിട്ട: ജില്ലയില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 24ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, അയിരൂര്‍ പഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം പഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പ്.
ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരിക്കാന്‍ 2000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകളില്‍ 4000 രൂപയുമാണ് സ്ഥാനാർഥികള്‍ കെട്ടിവെക്കേണ്ട തുക.
പട്ടിക വിഭാഗക്കാര്‍ക്ക് നിശ്ചിത തുകയുടെ 50 ശതമാനം മതിയാകും. പ്രചാരണത്തിനുള്ള പരമാവധി തുക വിനിയോഗം ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളില്‍ 25,000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകളില്‍ 75,000 രൂപയുമാണെന്നും കലക്ടര്‍ അറിയിച്ചു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 24 ന് നടത്തുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം കലക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച രാവിലെ 11ന് ചേംബറില്‍ ചേരും. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറും ഇതര ജില്ലതല ഉദ്യോഗസ്ഥരും പങ്കെടുക്കും.
മൂന്നും സ്ത്രീ സംവരണമാണ്. അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക ഫെബ്രുവരി ആറുവരെ സമര്‍പ്പിക്കാം. ഏഴിന് സൂക്ഷ്മ പരിശോധന. സ്ഥാനാർഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 10. വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറ് വരെ. വോട്ടെണ്ണല്‍ 25ന് രാവിലെ 10 മുതല്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.