Posted On
date_range Updated On
date_range ആർ.ടി ഓഫിസ് മാർച്ച് നടത്തി കെ.എസ്.യു
പത്തനംതിട്ട: വിദ്യാർഥി കൺസഷൻ അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജില്ല കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ആർ.ടി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആർ.ടി ഓഫിസ് പടിക്കൽ പൊലീസ് മാർച്ച് തടഞ്ഞു. നേരിയ സംഘർഷമുണ്ടായി. ജില്ല പ്രസിഡന്റ് അലൻ ജിയോ മൈക്കിളിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നിതിൻ മണക്കാട്ടുമണ്ണിൽ, രാഹുൽ കൈതക്കൽ, സംസ്ഥാന മീഡിയ കൺവീനർ തൗഫീഖ് രാജൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസ് പത്തനംതിട്ട തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.