കോന്നി : കോന്നി മെഡിക്കൽ കോളജിൽ ബ്ലഡ് ബാങ്ക് പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും 24 മണിക്കൂർ സേവനമോ േപ്ലറ്റ്ലെറ്റ് ട്രാൻസ്ഫ്യൂഷൻ ആവശ്യമായ രോഗികൾക്ക് േപ്ലറ്റ് ലെറ്റുകൾ സൂക്ഷിക്കുവാനോ സംവിധാനമില്ല. ഡെങ്കിപനി ബാധിതർക്ക് േപ്ലറ്റ്ലെറ്റ് വേണ്ടി വരുന്നതിനാൽ കോന്നി മെഡിക്കൽ കോളജിൽ എത്തുന്ന രോഗികളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് അയക്കുകയാണ്.
േപ്ലറ്റ് ലെറ്റ് ലഭ്യമല്ല എന്ന് പറഞ്ഞാണ് രോഗികളെ കോട്ടയത്തേക്ക് പറഞ്ഞു വിടുന്നത്. മലയോര മേഖലയായ കോന്നിയിൽ പനി വന്നാൽ പോലും കോട്ടയം മെഡിക്കൽ കോളജിലേക്ക് പറഞ്ഞുവിടുന്ന സ്ഥിതിയാണ്. മഴക്കാലം ശക്തി പ്രാപിക്കുന്നതോടെ ഇത്തരം രോഗങ്ങൾ വർധിക്കാൻ സാധ്യത ഏറെയാണ്. കോട്ടയം മെഡിക്കൽ കോളജിൽ രോഗികൾ ഏറെ എത്തുന്നതിനാൽ കൃത്യമായ ചികിത്സ ലഭിക്കാൻ സാധ്യത കുറവാണെന്നാണ് ആശങ്ക.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇവിടെനിന്നും രോഗികളെ കോന്നി മെഡിക്കൽ കോളജിലേക്കാണ് അയക്കുന്നത്. 86 കിലോമീറ്റർ സഞ്ചാരിച്ചാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് രോഗികളെ എത്തിക്കുന്നത്. ഇത് ഗുരുതരാവസ്ഥയിൽ ഉള്ളവരുടെ അപായ സാധ്യതയും വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.