കോന്നി: താലൂക്ക് ആശുപത്രിയിൽ കുടിവെള്ളം ലഭിക്കാത്തത് രോഗികളെയും ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. താലൂക്ക് ആശുപത്രിയിൽ കിണറുണ്ടെങ്കിലും മോട്ടോർ പ്രവർത്തന രഹിതമായിട്ട് കാലങ്ങളായി. ഈ മോട്ടർ നന്നാക്കാൻ ശ്രമിക്കാതെ താലൂക്ക് ആശുപത്രിയുടെ മുറ്റത്ത് ഒട്ടേറെ പണം മുടക്കി കുഴൽ കിണർ നിർമിക്കുകയാണ് ചെയ്യത്. എന്നാൽ ഇതിൽ നിന്നും വെള്ളം ലഭിച്ചില്ല.
ശസ്ത്രക്രിയ ആവശ്യങ്ങൾക്ക് അടക്കം കോന്നി താലൂക്ക് ആശുപത്രിയിൽ ഏകദേശം 20000 ലിറ്റർ കുടിവെള്ളം ദിനം പ്രതി ആവശ്യമുണ്ട്. നിലവിൽ സ്വകാര്യ ഏജൻസി വഴി പണം മുടക്കിയാണ് വെള്ളം എത്തിക്കുന്നത്. ദിവസേന 2000 രൂപയോളം ഇതിന് ചിലവാകും എന്ന് പറയുന്നു. മാത്രമല്ല നായയുടെ കടി ഏറ്റ് കൊണ്ടുവരുന്നവരെ പരിചരിക്കാൻ കൂടുതൽ വെള്ളം ആവശ്യമാണ്. തണ്ണിത്തോട്, കൊക്കാത്തോട്, ചിറ്റാർ, സീതത്തോട് അടക്കം മലയോര മേഖലയിലെ സാധാരണക്കാർ ആശ്രയിക്കുന്ന ആശുപത്രിയിലാണ് കുടിവെള്ളം കിട്ടാക്കനിയായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.