പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കോന്നി ഫെസ്റ്റ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു
കോന്നി: കോന്നി ഫെസ്റ്റിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. കോന്നി കൾചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു. നടൻ കലാഭവൻ നവാസ് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഡി.സി ഡയറക്ടർ കെ. പദ്മകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. നവനീത്, സുലേഖ വി. നായർ, ജില്ല പഞ്ചായത്ത് അംഗം വി.ടി. അജോമോൻ കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, പി.എച്ച്. ഫൈസൽ, അമ്പിളി സുരേഷ്, കൾചറൽ ഫോറം കൺവീനർ ദീനമ്മ റോയി, കൾചറൽ ഫോറം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സതീഷ് മല്ലശ്ശേരി എന്നിവർ സംസാരിച്ചു.
ശനിയാഴ്ച ആറിന് നാടൻപാട്ട്, ഏഴിന് ലൈവ് മ്യൂസിക് ഷോ, എട്ടിന് മനോജ് ഗിന്നസ് നയിക്കുന്ന മെഗാഷോ, എന്നിവ നടക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കരോൾ കാർണിവൽ, ആറിന് നൃത്തരാവ്, എട്ടിന് മെഗാഷോ, ഞായറാഴ്ച വൈകീട്ട് 6.30ന് ക്രിസ്മസ് രാവ്, 8.30ന് കോമഡി മേളം, 26ന് ഉച്ചക്ക് രണ്ടിന് ചലച്ചിത്ര ഗാനമത്സരം, ആറിന് നൃത്തവിസ്മയം, എട്ടിന് മൂവാറ്റുപുഴ ഏഞ്ചൽ വോയിസിന്റെ ഗാനമേള, 27ന് ഫോക് ഫ്യൂഷൻ ഗാനമേള, ഏഴിന് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നിന് രാത്രി എട്ടിന് ഗാനമേള, രണ്ടിന് വൈകീട്ട് ആറിന് സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി പുതുവത്സര സന്ദേശം നൽകും. ഫെസ്റ്റിൽ വിവിധതരം സ്റ്റാളുകൾ, കുട്ടികൾക്കുള്ള വിനോദങ്ങൾ, ഫുഡ് കോർട്ട്, പുഷ്പഫല പ്രദർശനം, വിദ്യാർഥികൾക്കുള്ള വിവിധ മത്സരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.