അടൂർ: കർഷകർക്ക് പിന്തുണയും പ്രോത്സാഹനവും നൽകാൻ കടമ്പനാട് കൃഷിശ്രീ സെന്റർ ഒരുങ്ങുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലാണ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്.
കാർഷിക മേഖലയിലെ പുത്തൻ അറിവുകൾ, യന്ത്രവത്കരണം, വിപണനം തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ കർഷകർക്ക് നിർദേശവും പ്രോത്സാഹനവും നൽകുക എന്നതാണ് ലക്ഷ്യം. ഭാവിയിൽ കൃഷിയുമായി ബന്ധപ്പെട്ട സേവനം നൽകുന്നതിനുള്ള ഏകജാലകമായി കൃഷിശ്രീ സെന്റർ മാറും. തിങ്കളാഴ്ച സെന്റർ പ്രവർത്തനം ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലാണ്കെ ട്ടിടം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.