ജില്ല പൊലീസ് മേധാവി കെ.ജി. സൈമണി​െൻറ സാന്നിധ്യത്തില്‍ ജാക്ക് ജില്ല പൊലീസ് ഡോഗ് സ്‌ക്വാഡിലെ പുതിയ അംഗമാകുന്നു

ഇനി ജാക്ക് മണത്തറിയും മണ്ണിനടിയിലെ ജീവ​െൻറ തുടിപ്പ്​

പത്തനംതിട്ട: ജില്ല പൊലീസ് ഡോഗ് സ്‌ക്വാഡിലെ പുതിയ അംഗം ജാക്​ ചുമതലയേറ്റു. മലയിടിച്ചിലും ഉരുള്‍പൊട്ടലും പോലുള്ള പ്രകൃതിദുരന്തങ്ങളും ഭൂമികുലുക്കവും ഉണ്ടായി ആളുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടാല്‍, ജീവ​െൻറ തുടിപ്പ് തിരിച്ചറിഞ്ഞ് രക്ഷപ്പെടുത്താന്‍ ജാക്കിനു കഴിയും.

പ്രത്യേക പരിശീലനം ലഭിച്ച ഒരുവയസ്സുള്ള ലാബ്രഡോര്‍ ഇനത്തില്‍പെട്ട ജാക്ക് ചൊവ്വാഴ്​ച മുതല്‍ ഏഴംഗ ജില്ല പൊലീസ് ഡോഗ് സ്‌ക്വാഡിലെ അംഗമായി.

പഞ്ചാബിലെ ഐ.ടി.ബി.പി ഹോം ഗാര്‍ഡ് കാനൈന്‍ ട്രെയിനിങ് ആന്‍ഡ് ബ്രീഡിങ്​ ഇൻസ്​റ്റിറ്റ്യൂട്ടില്‍നിന്നാണ് ജാക്കി​െൻറ വരവ്. ഈ വര്‍ഷം ജനുവരി 26ന്​ തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ തുടങ്ങിയ ഒമ്പതുമാസത്തെ പരിശീലനം ഒക്ടോബര്‍ 23നു വിജയകരമായി പൂര്‍ത്തിയാക്കിയ ജാക്ക് ജില്ലയിലെ ശ്വാനസേനയില്‍ അംഗമായി ചേര്‍ന്നതായി ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.

പുതുതായി സേനക്ക്​ ലഭിച്ച നാലുനായകളും മൂന്നു മണിക്കൂറോളം തുടര്‍ച്ചയായി ജോലിയെടുക്കാന്‍ ശേഷിയുള്ളവയാണെന്ന പ്രത്യേകതയുണ്ടെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. സി.പി.ഒമാരായ ഹരിപ്രസാദ്, അബിലാല്‍ എന്നിവരാണ്​ ഹാന്‍ഡ്‌ലര്‍മാർ. 

Tags:    
News Summary - jack took charge in kerala police dog squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.