പത്തനംതിട്ട: പെരുനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുതുതായി ആരംഭിക്കുന്ന കിടത്തിച്ചികിത്സയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. ഇതിനു വേണ്ടി എൻ.എച്ച്.എമ്മിന്റെ സൗകര്യം ഉൾപ്പെടെ പ്രയോജനപ്പെടുത്തി.
കെട്ടിടങ്ങൾ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യമൊരുക്കാൻ 2.25 കോടി രൂപയാണ് ഇപ്പോൾ സര്‍ക്കാർ അനുവദിച്ചത്. തോട്ടം മേഖലയായ പെരുനാട്, ചിറ്റാർ, നാറാണംമൂഴി, വടശ്ശേരിക്കര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലെ ആയിരക്കണക്കിന് തോട്ടം തൊഴിലാളികള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഉള്‍പ്പെടെ ഇതിന്റെ പ്രയോജനം ലഭിക്കും.
നിലക്കൽ കഴിഞ്ഞാൽ ശബരിമല പാതയിൽ ഏറ്റവും അടുത്തുള്ള ആശുപത്രി എന്ന നിലയിൽ അടിയന്തര സാഹചര്യങ്ങളിൽ തീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ആശുപത്രി. പഞ്ചായത്ത് കണ്ടെത്തി നല്‍കുന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.