ആരോഗ്യ വകുപ്പ് അധികൃതർ പമ്പയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു

പമ്പയിൽ പരിശോധനയുമായി ആരോഗ്യ വകുപ്പ്

റാന്നി: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പമ്പ മണപ്പുറം, ചെറിയനാവട്ടം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം, നീലിമല ഭാഗം എന്നിവിടങ്ങളിൽ ഹോട്ടലുകളിലും ഭക്ഷണ പദാർഥങ്ങൾ വിൽക്കുന്ന കടകളിലും പരിശോധന നടത്തി.

വൃത്തിയായും ശുചിയായും വേണം വിൽപനയെന്നും ചൂടോടെയും അടച്ചും സൂക്ഷിക്കണമെന്നും തിളപ്പിച്ച്‌ ആറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂവെന്നും നിർദേശം നൽകി. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് നിർബന്ധമായും ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണമെന്നും നിർദ്ദേശിച്ചു. പരിശോധനക്ക്‌ ഹെൽത്ത്‌ സൂപ്പർവൈസർ രാജീവ്‌, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജൂബി തോമസ്, ജി.എച്ച്.ഐമാരായ ഉദയകുമാർ, സജി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Health Department conducts inspection in Pamba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.