പത്തനംതിട്ട: അത്യാധുനിക നിര്‍മാണ യൂനിറ്റ് ലഭിച്ചതോടെ കുഴല്‍കിണര്‍ നിർമാണത്തിൽ സജീവമായി ഭൂജല വകുപ്പ്. പുതിയ യൂനിറ്റ് ലഭിച്ചശേഷം ഇവർ ജില്ലയിൽ കുഴിച്ചത് 170 കുഴൽകിണറുകൾ. ഇതിൽ 109 എണ്ണം കർഷകരടക്കം സ്വകാര്യ വ്യക്തികൾക്കാണ്. സർക്കാർ സ്ഥാപനങ്ങൾക്കായി 61 എണ്ണവും കുഴിച്ചു. സബ്സിഡിയോടെയാണ് കർഷകർക്ക് കിണർ നിർമിച്ചുനൽകുന്നത്. 73 കർഷകരാണ് ഇതുവരെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. കുഴൽക്കിണർ നിർമാണമേഖലയിൽ അനധികൃത എജൻസികൾ സജീവമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജോലി ഏറ്റെടുക്കാനും ഭൂജല വകുപ്പ് ജില്ല ഓഫിസ് തയാറെടുക്കുകയാണ്. വെള്ളം കിട്ടിയില്ലെങ്കിൽ 75 ശതമാനം തുക തിരികെ നല്‍കുമെന്നാണു വാഗ്ദാനം. കാര്‍ഷിക, ഗാര്‍ഹിക, വ്യവസായ ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാമെന്നും സമയബന്ധിതമായി കുഴല്‍ കിണർ നിര്‍മിച്ചു നല്‍കുമെന്നും ഇവർ പറയുന്നു.
ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യത്തിനുളള കുഴല്‍ കിണര്‍ നിര്‍മാണത്തിന് കൃഷി ഓഫിസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രില്ലിങ് ചാര്‍ജിന്റെ 50 ശതമാനം സബ്സിഡി നല്‍കുമെന്നും ജില്ല ഓഫിസര്‍ അറിയിച്ചു. കൂടുതൽ നിർമാണം ഏറ്റെടുക്കാൻ രണ്ടു ഷിഫ്റ്റുകളിലായി ജീവനക്കാരെ നിയോഗിച്ചു. സ്ഥലത്തിന് അനുസരിച്ച് വ്യത്യാസം വരാമെങ്കിലും ഡ്രില്ലിങിന് മീറ്ററിന് 390 രൂപ, പൈപ്പിന് 670 എന്നിങ്ങനെയാണ് ഫീസ് ഈടാക്കുന്നത്.
ഭൂജലവകുപ്പിന് പുറമേ, ജില്ലയിൽ ആറ് എജൻസികൾക്കാണ് കുഴല്‍കിണര്‍ നിർമാണത്തിൽ അനുമതിയുള്ളത്. എന്നാൽ, അനധികൃതമായി നിരവധി ഏജൻസികൾ സജീവമാണ്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് നിരവധി വാഹനങ്ങൾ ജില്ലയിലെത്തുന്നുണ്ട്. വേഗം നിർമാണം നടത്തുമെന്നതിനാൽ പലരും ഇവരെയാണ് ആശ്രയിക്കുന്നത്. കുഴൽകിണർ നിർമാണത്തിന് ജിയോളജി വകുപ്പിന്റെ അനുമതി ആവശ്യമാണെങ്കിലും ഇത്തരക്കാർ മാനദണ്ഡം പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
എന്നാൽ, ഭൂജല വകുപ്പ് ശാസ്ത്രീയമായാണ് കിണർ നിർമിക്കുന്നതെന്ന് അധികൃതർ പറയുന്നു. ജലനിരപ്പ് അടക്കം കൃത്യമായി പരിശോധിച്ചാകും സ്ഥലം നിശ്ചയിക്കുക. ജിയോളജിസ്റ്റിന്റെ അടക്കം സേവനവും ലഭ്യമാക്കും. ഇതുമൂലം കൃത്യമായ ആഴത്തിൽ മാത്രം കുഴിച്ചാൽ മതിയാകും. അനധികൃതമായി കുഴിച്ചാൽ കൂടുതൽ ആഴത്തിലേക്ക് പോകേണ്ടിവരുമെന്നതിനാൽ ചെലവ് വർധിക്കും.
വ്യാപകമായി കുഴൽ കിണർ നിർമിക്കുന്നത് സമീപപ്രദേശങ്ങളിലെ കുടിവെള്ളത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. നിയമപ്രകാരമുള്ളതിനേക്കാൾ കൂടുതൽ ആഴത്തിൽ നിർമിക്കുന്നത് ഭവിഷ്യത്ത് ഉണ്ടാക്കുമെന്നും ഇവർ പറയുന്നു. ഒരുവർഷത്തിന് മുമ്പാണ് അത്യാധുനിക കുഴല്‍ കിണര്‍ നിര്‍മാണ യൂനിറ്റ് ജില്ലക്ക് ലഭിച്ചത്. വാഹനം ചെല്ലുന്നിടത്തുനിന്ന് 100 മീറ്റര്‍ അകലെ വരെ ഇത് ഉപയോഗിച്ച് നിര്‍മാണപ്രവര്‍ത്തനം നടത്താനാകും. 505 അടിയോളം ആഴത്തില്‍ റിഗ് പ്രവര്‍ത്തിപ്പിക്കാനും സംവിധാനം ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.