അടൂർ: വെള്ളക്കുളങ്ങര-മണ്ണടി റോഡിലേക്ക് കാട് വളർന്ന് നിൽക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. വെള്ളക്കുളങ്ങര നമ്പൂരേത്ത് പടി ഭാഗത്ത് വളവിൽ റോഡരികിൽ വലിയ പൊക്കത്തിലാണ് കാട് പടർന്നുകിടക്കുന്നത്. പുൽപടർപ്പ് കാരണം റോഡിലേക്കിറങ്ങി നടക്കേണ്ട സ്ഥിതിയാണ് കാൽനടക്കാർക്ക്. വേഗത്തിൽ പോകുന്ന വാഹനങ്ങൾ കാൽനടക്കാർക്ക് അപകട ഭീഷണി സൃഷ്ടിക്കുകയാണ്.
ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. കാടിന്റെ മറവിൽ ഇവിടെ ആഹാരാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നതുമൂലം തെരുവുനായ് ശല്യം രൂക്ഷമാണ്. ഇവിടെ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കൾ ബൈക്ക് പോകുമ്പോൾ കുരച്ച് പിന്നാലെ പായുന്നത് പതിവാണ്. ഈ സമയം ബൈക്ക് മറിഞ്ഞ് അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.