ചൂരക്കുന്നിൽ ഉണ്ടായ തീപിടുത്തം

തുടർച്ചയായി രണ്ടാം ദിവസവും ചൂരക്കുന്നിൽ തീപിടിത്തം

കങ്ങഴ: ചൂരക്കുന്നിൽ വീണ്ടും തീപിടിത്തം. രണ്ടുദിവസമായി കത്തിനശിച്ചത് 14 ഏക്കറോളം സ്ഥലം. അഗ്​നിരക്ഷാസേനയുടെയും നാട്ടുകാരുടെയും ഇടപെടലിൽ ഒഴിവായത് ദുരന്തം. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ്​ ആദ്യം തീപിടിത്തമുണ്ടായത്. തീ പടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പാമ്പാടി അഗ്​നിക്ഷാസേനയെ അറിയിക്കുകയായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെ രാത്രി 12.30ഓടെ തീയണച്ചു. ബുധനാഴ്ച രാവിലെ 9.30ഓടെ സമീപത്തെ മലയിൽ വീണ്ടും തീപിടിത്തമുണ്ടായി. റബർ വെട്ടിമാറ്റിയശേഷം തരിശായിക്കിടന്ന സ്ഥലത്താണ് തീപടർന്നത്. ഇതിനാൽ കാര്യമായ നാശനഷ്​ടമില്ല. പറമ്പുകളിലെ പാഴ്മരങ്ങളടക്കം നശിച്ചു. ഉയർന്ന പ്രദേശമായതിനാൽ അഗ്​നിരക്ഷാസേന വാഹനം​ എത്തിക്കാനും ബുദ്ധിമുട്ടായിരുന്നു.

കാഞ്ഞിരപ്പള്ളിയിൽനിന്ന്​ അഗ്​നിരക്ഷാസേന എത്തിയിരുന്നു. നാട്ടുകാരും ഉദ്യാഗസ്ഥരും ചേർന്ന് തീ സമീപത്തെ പറമ്പുകളിലേക്ക് പടരാതെ നിയന്ത്രിച്ചു. അഞ്ചുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി അണച്ചത്.

Tags:    
News Summary - Fires for the second day in kangazha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.