വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട വീട്ടിൽ നിന്നും ആറംഗ കുടുംബത്തെ രക്ഷപ്പെടുത്തി

തിരുവല്ല : തിരുവല്ലയിലെ പെരിങ്ങരയിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ വീട്ടിൽ നിന്നും വയോധിക അടക്കമുള്ള ആറംഗ കുടുംബത്തെ അഗ്നി രക്ഷാസേനയെത്തി രക്ഷപ്പെടുത്തി.

പെരിങ്ങര പഞ്ചായത്ത്‌ പതിനാലാം വാർഡിൽ ചാത്തങ്കരി വൈ.എം.സി.എക്ക് സമീപം പുതുപ്പറമ്പിൽ വീട്ടിൽ റോസമ്മ ആൻഡ്രൂസ് (86 ), മക്കളായ ആലിസ് രാജു (53), ജോയ് മോൻ (46), ജോയിയുടെ ഭാര്യ ജോളി ജോയ്, ജോയ് മോൻറെ മക്കളായ ജോയൽ ജോയ് (14), റീമ ജോയ് (15) എന്നിവരെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്.

പ്രധാന റോഡിൽ നിന്നും ഒരു കിലോമീറ്ററോളം അകലെയുള്ള വീട്ടിൽ നിന്നും ഡങ്കി ബോട്ട് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ സുരക്ഷിതരായി പൊടിയാടിയിൽ എത്തിച്ച കുടുംബം ബന്ധു വീട്ടിലേക്ക് പോയി.

Tags:    
News Summary - A family of six, including an elderly woman, was rescued from a house that was isolated in the flood.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.