ജി​ല്ല​ റ​വ​ന്യൂ ക​ലോ​ത്സ​വം ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ര്‍

നി​ര്‍വ​ഹി​ക്കു​ന്നു

ജില്ല റവന്യൂ കലോത്സവം തുടങ്ങി

പത്തനംതിട്ട: കലാ ആസ്വാദകര്‍ എന്ന നിലയില്‍ സ്നേഹം പങ്കിടണമെന്നും കലയോട് കൂടുതല്‍ അടുക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലരാകാനും സന്തോഷം മറ്റുള്ളവരിലേക്ക് പകരാനും സാധിക്കുമെന്നും കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍.

ജില്ലതല റവന്യൂ കലോത്സവത്തിന്‍റെ കലാമത്സരങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട സുബല പാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു അവർ. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാണ് കലാമത്സരങ്ങള്‍ നടക്കുന്നത്. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാരായ ജേക്കബ് ടി.ജോര്‍ജ്, ബി. ജ്യോതി, ടി.ജി. ഗോപകുമാര്‍, ആര്‍. രാജലക്ഷ്മി, ജില്ല ലോ ഓഫിസര്‍ ശ്രീകേഷ്, കോഴഞ്ചേരി തഹസില്‍ദാര്‍ എം.ടി. ജയിംസ്, ഹുസൂര്‍ ശിരസ്തദാര്‍ അന്നമ്മ കെ.ജോളി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - District Revenue Children's Festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.