കോന്നി: സീതത്തോട് ഗുരുനാഥന് മണ്ണില്‍ കണ്ടെത്തിയത് ആഫ്രിക്കന്‍ പന്നിപ്പനി. ഭോപാലിലെ വൈറോളജി ലാബില്‍നിന്ന് കഴിഞ്ഞ 12നാണ് ആഫ്രിക്കന്‍ സ്വൈൻ ഫീവര്‍ സ്ഥിരീകരിച്ച പരിശോധനഫലം ലഭിച്ചത്.
ഗുരുനാഥന് മണ്ണ് ഇഞ്ചപ്പാറ ഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്. നൂറിനടുത്ത് പന്നികളാണ് ഫാമിലുണ്ടായിരുന്നത്. കഴിഞ്ഞമാസം ഇതില്‍ ഭൂരിഭാഗവും അസുഖംബാധിച്ച് ചത്തു.
തുടര്‍ന്ന് സീതത്തോട് മൃഗാശുപത്രിയില്‍നിന്ന് അവയുടെ ശരീരസ്രവം ടെസ്റ്റ് ചെയ്യാന്‍ ഭോപാലിലേക്ക് അയച്ചിരുന്നു. ആഫ്രിക്കന്‍ സ്വൈൻ വൈറസാണ് രോഗാണുവെന്നാണ് പരിശോധനഫലം.
മുൻകരുതൽ നടപടിയെടുത്തതായി ജില്ല ഭരണകൂടം
- രോഗം മറ്റ് പന്നികളിലേക്ക് ബാധിക്കുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടിയെടുത്തതായി ജില്ല ഭരണകൂടം
- പന്നികളില്‍ ബാധിച്ച വൈറസ് മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരുന്നവയല്ല
- അസുഖംബാധിച്ച പന്നികളുടെ ഇറച്ചിയില്‍നിന്ന് വൈറസ് ബാധിക്കില്ലെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍
- രോഗം കണ്ടെത്തിയത് സീതത്തോട് പഞ്ചായത്ത് ഒമ്പതാംവാര്‍ഡിൽ
- ഇവിടുന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു
- രോഗബാധിത പ്രദേശത്തിന്റെ ചുറ്റളവില്‍ പന്നിയിറച്ചി കൈകാര്യം ചെയ്യുന്ന എല്ലാ കടകളും മാര്‍ക്കറ്റുകളും മൂന്നുദിവസത്തേക്ക് അടച്ചിടണം
- നശീകരണ പ്രവര്‍ത്തനങ്ങളും അണുമുക്തമാക്കലും പൂര്‍ത്തിയാക്കുന്നതുവരെ ഈ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കരുത്
- മനുഷ്യരുടെയും വാഹനങ്ങളുടെയും സഞ്ചാരം രോഗവ്യാപനത്തിന് കാരണമാകുന്നതിനാല്‍ അവശ്യഘട്ടത്തിലേക്ക് മാത്രമായി സഞ്ചാരം പരിമിതപ്പെടുത്തണമെന്നും നിർദേശമുണ്ട്. മൂന്ന്ദിവസമെന്ന നിരോധന സമയപരിധി കഴിഞ്ഞതിനാൽ പുതിയ നിർദേശങ്ങൾ വരാത്തത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
- കാട്ടുപന്നികളില്‍നിന്ന് പടരുന്ന ഈ വൈറസിന് ഫലപ്രദമായ വാക്സിനേഷന് നിലവില്‍ ലഭ്യമല്ല
- ഫാമുകളിലെ പന്നികളെ തീറ്റക്കായി തുറന്നുവിടാറുണ്ട്. അങ്ങനെയാകാം വൈറസ് ബാധിച്ചതെന്ന് കരുതുന്നു
- പന്നികള്‍ കൂട്ടത്തോടെ ചത്തപ്പോള്‍ സീതത്തോട് മൃഗാശുപത്രിയില്‍നിന്ന് വാക്സിനേഷന് നടത്തിയിരുന്നു. അവശേഷിക്കുന്ന പന്നികള്‍ക്കും അസുഖം കണ്ടെത്തിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.