പത്തനംതിട്ട: കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിന് സമീപം പാര്‍ക്കിങ് കേന്ദ്രത്തിൽ വാഹനങ്ങള്‍ക്കുനേരെ അക്രമം പതിവാകുന്നു. വാഹനങ്ങളില്‍ കല്ലുകൊണ്ടും താക്കോലുപോലുള്ളവ ഉപയോഗിച്ചുമാണ് കേടുപാടുകള്‍ വരുത്തുന്നത്.
പാര്‍ക്കിങ് കേന്ദ്രത്തിൽ നിര്‍ത്തിയിടുന്ന വാഹനങ്ങളിലുള്ളവരെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. വാഹന ഉടമകള്‍ ജില്ല പൊലീസ് മേധാവിക്കും ഡിവൈ.എസ്.പിക്കും പരാതി നല്കി. കഴിഞ്ഞ 29ന് മോക്ഷഗിരിമഠം രമേഷ് ശര്‍മയുടെ താര് ജീപ്പിന്റെ വശങ്ങളില് താക്കോല്‍ ഉപയോഗിച്ച് പോറിച്ച് വികൃതമാക്കി. കാര്‍ ബോഡി റീപെയിന്റിങ്ങിന് 25,000 രൂപയോളം ചെലവുവരും. പത്തനംതിട്ട ചീങ്കല്‍ത്തടം കണ്ണക്കാട്ടില് സുനില്‍ ജോർജിന്റെ കാറിലും ഇതേപോലെ കേടുപാടുകള്‍ വരുത്തി. കാര്‍ വീണ്ടും പെയിന്റ് ചെയ്യാൻ എണ്ണായിരത്തോളം രൂപ ചെലവായി. രണ്ടാഴ്ചമുമ്പ് കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ കവിതയുടെ കാറിലും പോറലുണ്ടാക്കി. വാഹനങ്ങളുടെ ടയറില്‍ കാറ്റുനിറക്കുന്ന ഭാഗത്ത് ട്യൂബില്‍ കല്ലുകയറ്റിവെക്കുന്നതും പതിവാണ്. കാര്‍ കുറേദൂരം ഓടുമ്പോള്‍ ടയറിലെ കാറ്റ് പോയി പഞ്ചറാകുന്നത് അപകടങ്ങള്‍ക്കും കാരണമാവുന്നുണ്ട്.
പ്രദേശത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താനാകുമെന്ന് പരാതിക്കാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.