നരിയാപു​രം മ​ഹാ​ദേ​വ​ർ സു​ബ്ര​മ​ഹ്ണ്യ സ്വാ​മീ​ക്ഷേ​ത്ര​ത്തി​ലെ ദേ​വീ ക്ഷേ​ത്ര ശ്രീ​കോ​വി​ൽ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണ നി​ല​യി​ൽ

തീരത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞു; ക്ഷേത്ര ശ്രീകോവിൽ തകർന്നു പ​തി​ച്ച​ത്​ ന​ദി​യി​ലേ​ക്ക്​

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യി​ൽ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു​താ​ണ​തി​നെ തു​ട​​ർ​ന്ന്​ ക്ഷേ​ത്ര ശ്രീ​കോ​വി​ൽ ന​ദി​യി​ലേ​ക്ക് ത​ക​ർ​ന്നു​വീ​ണു. ന​രി​യാ​പു​രം ശ്രീ​മ​ഹാ​ദേ​വ​ർ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദേ​വീ പ്ര​തി​ഷ്ഠ​യു​ള്ള ശ്രീ​കോ​വി​ലാ​ണ് ത​ക​ർ​ന്ന്​ അ​ച്ച​ൻ കോ​വി​​ലാ​റ്റി​ലേ​ക്ക്​ പ​തി​ച്ച​ത്. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. 50 മീ​റ്റ​റോ​ളം ഭാ​ഗം ന​ദി​യി​ലി​ലേ​ക്ക് ഇ​ടി​ഞ്ഞ് താ​ണി​ട്ടു​ണ്ട്. മ​ഴ പെ​യ്താ​ൽ ബാ​ക്കി ഭാ​ഗ​ങ്ങ​ൾ​കൂ​ടി ത​ക​ർ​ന്ന് വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സേ​വാ​പ​ന്ത​ലും ത​ക​ർ​ന്നു. മ​റ്റ് ര​ണ്ട് ശ്രീ​കോ​വി​ലു​ക​ൾ െതാ​ട്ട​ടു​ത്താ​യു​ണ്ട്.

ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 1995ൽ ​ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് അ​ടി​ഭാ​ഗം കെ​ട്ടി സം​ര​ക്ഷി​ച്ചി​രു​ന്ന​താ​ണ്. ക്ഷേ​ത്ര​ത്തി​െൻറ സം​ര​ക്ഷ​ണ​ത്തി​നാ​യി മ​റ്റൊ​രു സം​ര​ക്ഷ​ണ ഭി​ത്തി തൊ​ട്ടു മു​ക​ൾ ഭാ​ഗ​ത്താ​യും ക്ഷേ​ത്ര​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചും കെ​ട്ടി​യി​രു​ന്നു. ര​ണ്ട് സം​ര​ക്ഷ​ണ ഭി​ത്തി​ക​ളും ത​ക​ർ​ത്താ​ണ് ശ്രീ​കോ​വി​ൽ ഉ​ൾ​പ്പെ​ടെ ന​ദി​യി​ലേ​ക്ക്​ ത​ക​ർ​ന്ന് വീ​ണ​ത്.

ന​ദി​യി​ൽ​നി​ന്ന്​ 30 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് ക്ഷേ​ത്രം. അ​ടി​ഭാ​ഗ​ത്തെ കെ​ട്ട് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ വി​ള്ള​ലു​ക​ൾ രൂ​പ​പ്പെ​ട്ട് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ ആ​യി​രു​ന്നു​വെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ജ​ല​സേ​ച​ന മ​ന്ത്രി, എം. ​എ​ൽ. എ , ​ക​ല​ക്ട​ർ, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് എ​ന്നി​വ​ർ​ക്ക് നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന​താ​ണ്.

ക​ന​ത്ത​മ​ഴ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ വി​ള്ള​ൽ വ​ർ​ധി​ച്ചി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ര​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക്ഷേ​ത്ര​മാ​ണി​ത്. 15 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ക്ഷേ​ത്രം ചു​മ​ത​ല​യി​ൽ മു​ക​ൾ ഭാ​ഗ​ത്താ​യി സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി​യ​ത്.

Tags:    
News Summary - Coastal protection wall collapses; To the river where the temple shrine collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.