പത്തനംതിട്ട: പത്തനംതിട്ട കോളജ് ജങ്ഷനിൽ നിയന്ത്രണംവിട്ട കാർ ബൈക്കുകളും സ്കൂട്ടറുകളുമായി 11 വാഹനങ്ങൾ ഇടിച്ചുതകർത്തു. ടി.വി.എസ് ഐശ്വര്യ ഷോറൂമിന്റെ വാഹനങ്ങളാണ് തകർത്തത്. സമീപത്തുണ്ടായിരുന്ന ഷോറൂമിലെ മെക്കാനിക് മഹേഷിന് പരിക്കേറ്റു. ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടൂർ സ്വദേശി ശങ്കർ ഓടിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ കാറാണ് അപകടം സൃഷ്ടിച്ചത്. ഇയാളെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട പൊലീസ് കേസെടുത്തു. ഷോറൂമിന്റെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് പുതിയ ബൈക്കുകളും എട്ട് സ്കൂട്ടറുകളും തകർന്നിട്ടുണ്ട്. 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഷോറൂം ഉടമ സുമേഷ് ഐശ്വര്യ പറഞ്ഞു.
സംഭവമറിഞ്ഞ് നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് പി.കെ. ജേക്കബ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.