അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യം

പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ സെക്യൂരിറ്റി ജീവനക്കാരന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങി

തിരുവല്ല: പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ തിരുവല്ല നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരനുനേരെ പാഞ്ഞുകയറി. ടി.കെ. റോഡിൽ പ്രവർത്തിക്കുന്ന കെ.ആർ ബേക്കേഴ്സിലെ സെക്യൂരിറ്റി ജീവനക്കാരനായ മാന്നാർ കുട്ടൻ പേരൂർ കമ്മട്ടിൽ കിഴക്കേതിൽ വീട്ടിൽ വിജയാനന്ദനാണ് (71) പരിക്കേറ്റത്.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. മുത്തൂർ സ്വദേശിയായ മാത്യു ഓടിച്ചിരുന്ന ബ്രെസ കാർ ആണ് അപകടത്തിന് ഇടയാക്കിയത്. വിജയാനന്ദന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയ കാർ സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വാരിയെല്ലിനടക്കം ഗുരുതര പരിക്കേറ്റ വിജയനന്ദനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന മത്തായിക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു.

Tags:    
News Summary - Car loses control while parking, runs over security guard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.