പത്തനംതിട്ട: സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബൈക്ക് കടത്തിക്കൊണ്ടുപോയി. കടക്ക് പിന്നില്‍ കാണപ്പെട്ട ബൈക്ക് കടയുടമ കേബിള്‍ ലോക്കിട്ട് പൂട്ടിെവച്ചു. വാഹനത്തിന്റെ ചിത്രങ്ങളും നമ്പറും സഹിതം വിവരം പൊലീസിനും കൈമാറി.
എന്നാൽ, നാലു ദിവസത്തിനുശേഷം ഉച്ചക്ക് കേബിള്‍ ലോക്ക് തകര്‍ത്ത് വാഹനവുമായി കടന്നു. പത്തനംതിട്ട കോളജ് റോഡിലെ ഹീറോ ഇലക്ട്രിക് വാഹന ഷോറൂമിന് പിന്നിലാണ് സംശയാസ്പദ സാഹചര്യത്തില്‍ ബൈക്ക് കണ്ടത്.
ഷോറൂമിലുള്ളവര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് വാഹനം കൊണ്ടുപോയത്. വാഹനവുമായി ഇവര്‍ പോകുന്നത് സി.സി ടി.വി ദൃശ്യങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.