Posted On
date_range Updated On
date_range പെട്രോൾ പമ്പിൽ തർക്കം; യുവാവിന് പരിക്ക്
തിരുവല്ല: ഗൂഗിൾ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പെട്രോൾ പമ്പിൽ യുവാവിനെ ആക്രമിച്ചതായി പരാതി.മുത്തൂർ സ്വദേശി രാഹുലിനാണ് (21) പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് മണിപ്പുഴയിലെ പമ്പിലാണ് സംഭവം.
ബൈക്കിൽ 100 രൂപയുടെ പെട്രോൾ അടിച്ചശേഷം ഗൂഗിൾ പേ ചെയ്യുന്നതിന് സാങ്കേതിക തടസ്സമുണ്ടായി.തുടർന്ന് പമ്പിലെ ജീവനക്കാർ ചേർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പരാതി.
പരിക്കേറ്റ രാഹുൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പെട്രോൾ പമ്പ് മാനേജർ, കണ്ടാലറിയാവുന്ന മൂന്ന് ജീവനക്കാർ എന്നിവരുടെ പേരിൽ പുളിക്കീഴ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.