പത്തനംതിട്ട: സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിെൻറ ഭൂമിയിടപാടില്‍ വ്യാജരേഖ ചമച്ച് 54ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടു പ്രതികളെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാംപ്രതിയും ഡി.സി.സി അംഗവുമായ എ. ഫാറൂഖ്, മൂന്നാംപ്രതി പത്തനംതിട്ട മൈലപ്ര സ്വദേശി ബിനു സൈമണ്‍ എന്നിവരെയാണ് വഞ്ചിയൂര്‍ ഇന്‍സ്പെക്ടര്‍ ദിപിന്, എസ്.ഐ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ ഹൈകോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ജാമ്യവ്യവസ്ഥ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി അറസ്റ്റ് വരിക്കുകയായിരുന്നു. ഒരുലക്ഷം രൂപ ബോണ്ടായി കെട്ടിെവക്കുകയും ചെയ്തു. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറയാണ് വിവരാവകാശ നിയമപ്രകാരം തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. വ്യാജരേഖ ചമച്ചാണ് ഭൂമി കൈമാറിയത് എന്ന് അറിയാമായിരുന്നിട്ടും ബാങ്ക് അധികൃതര്‍ കണ്ണടച്ചു.
കേസില്‍ ഒന്നാംപ്രതിയായ വസ്തു ഉടമ ചിറ്റൂര്‍ ഇളങ്ങള്ളൂര്‍ എ.എം. രാജുവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പ് നടത്തുന്നതിനായി കോഴഞ്ചേരി താലൂക്ക് ഓഫിസിെൻറ സീല്‍ വ്യാജമായി നിര്‍മിച്ചു. തഹസില്‍ദാരുടെ കള്ളയൊപ്പുമിട്ടു.
കലക്ടറേറ്റിന് സമീപമുള്ള 12 സെൻറ് ഭൂമിയാണ് രാജു ബാങ്കിന് വിറ്റത്. തഹസില്‍ദാര്‍ നല്കിയ യഥാര്‍ഥ വിലനിര്‍ണയ സര്‍ട്ടിഫിക്കറ്റ് മറച്ചുെവച്ച് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും സഹകരണ സംഘം രജിസ്ട്രാറിനെയും കബളിപ്പിച്ചായിരുന്നു തട്ടിപ്പ്.
റഷീദിൻറ പരാതിയില്‍ 2015ല്‍ പത്തനംതിട്ട പൊലീസ് കേെസടുത്തു. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻറ് സൈമണ്‍ അലക്സ് നല്കിയ പരാതിയില്‍ 2017ല്‍ വഞ്ചിയൂര്‍ പൊലീസും കേസെടുത്തു. ഇതിനുശേഷം അന്വേഷണം വഴിമുട്ടിയതോടെ റഷീദ് ആനപ്പാറ മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി സമര്‍പ്പിച്ചു. അദ്ദേഹത്തിെൻറ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ വിജിലന്‍സും പത്തനംതിട്ട കലക്ടറും ഭൂമി തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് നല്കി.
രണ്ടു സ്റ്റേഷനുകളിലായി എടുത്തിട്ടുള്ള കേസ് ഒന്നാക്കിമാറ്റണമെന്ന് ജില്ല കലക്ടറായിരുന്ന ആർ. ഗിരിജ ശിപാര്‍ശ ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ 2019ല്‍ ഒറ്റ കേസായി വഞ്ചിയൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
തുടരന്വേഷണം പുരോഗമിക്കുമ്പോഴാണ് കോവിഡും ലോക്ഡൗണും വന്നത്. അടുത്തിടെ വീണ്ടും അന്വേഷണത്തിന് ജീവന്െവച്ചു. വഞ്ചിയൂര്‍ പൊലീസ് വീട്ടിലെത്തിയത് അറിഞ്ഞാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചത്.
ഭൂമി വില്പനയില് ഇടനിലക്കാരായ ഫാറൂഖും ബിനുവും ചേര്‍ന്നാണ് വ്യാജരേഖ ചമച്ചത്. ഉടമ രാജുവിന് ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നില്ലെന്നും പറയുന്നു. എങ്കിലും കേസില്‍ ഒന്നാംപ്രതി രാജുവാണ്. ഭിന്നശേഷിക്കാരനായ റഷീദ് ആനപ്പാറയുടെ ഒറ്റയാള്‍ പോരാട്ടമാണ് തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്. റഷീദിനെ കൊലപ്പെടുത്താൻ പ്രതികള്‍ ശ്രമിച്ചതായ പരാതിയിൽ പത്തനംതിട്ട സ്റ്റേഷനില്‍ വേറെ കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.