അടൂർ: യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിനെ വട്ടം കറക്കി ഭാര്യ അഫ്സാന. നൗഷാദിനെ കൊലപ്പെടുത്തിയതാണെന്ന് നേരത്തേ ചോദ്യം ചെയ്യലിനൊടുവിൽ ഭാര്യയായ അഫ്സാന പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാൽ യുവതി അടിക്കടി മൊഴി മാറ്റുന്നതാണ് അന്വേഷണ സംഘത്തെ വലക്കുന്നത്.
മൃതദേഹം ഇവർ താമസിച്ചിരുന്ന അടൂരിലെ വീടിനു സമീപം കുഴിച്ചിട്ടുവെന്നാണ് അഫ്സാന ഏറ്റവും ഒടുവിൽ നൽകിയ മൊഴി. എന്നാൽഅടുക്കളയുടെ സ്ലാബും പറഞ്ഞിടത്തെല്ലാം തുരന്നു നോക്കിയിട്ടും മൃതദേഹം കണ്ടെത്താതെ പൊലീസ് മടങ്ങി.
കലഞ്ഞൂർ പാടം സ്വദേശി ടി.വി. നൗഷാദിനെ (34) അടൂരിൽ ഏറത്ത് ഗ്രാമപഞ്ചായത്തിലെ പരുത്തപ്പാറയിൽ മുമ്പ് വാടകക്കു താമസിച്ചിരുന്ന വീട്ടിൽ കുഴിച്ചിട്ടെന്ന ഭാര്യ നൂറനാട് സ്വദേശി അഫ്സാനയുടെ മൊഴിയെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. നൗഷാദിനെ കാണാനില്ലെന്നപേരിൽ 2021 നവംബറിൽ പിതാവ് നൽകിയ പരാതിയിൽ കൂടൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം.
നൗഷാദും അഫ്സാനയും സ്വരചേർച്ചയിൽ അല്ലായിരുന്നുവെന്ന് പരിസരവാസികൾ മൊഴി നൽകി. നൗഷാദിന്റെ
ഭാര്യ അഫ്സാന ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിലെല്ലാം ബുധനാഴ്ച രാവിലെ അഫ്സാനയെയും കൂട്ടി ഇവിടെ എത്തിയ കൂടൽ പൊലീസ് വൈകീട്ട് വരെയും പരിശോധന നടത്തി. ഒടുവിൽ സമീപത്തെ സെമിത്തേരിയിലും പരിശോധന നടത്തിയാണ് പൊലീസ് സംഘം മടങ്ങിയത്. അന്വേഷണം നടക്കുന്നതിനിടെ മൃതദേഹം കല്ലടയാറ്റിൽ തള്ളിയതായും ഇവർ പൊലീസിനോട് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിലൂടെ നിജസ്ഥിതി കണ്ടെത്താനാകുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.