Posted On
date_range Updated On
date_range തിരുവല്ല ബൈപ്പാസിൽ വാഹനാപകടം
തിരുവല്ല: തിരുവല്ല ബൈപ്പാസിൽ വീണ്ടും വാഹനാപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈപ്പാസിലെ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.
പത്തനംതിട്ട ഭാഗത്തുനിന്ന് വന്ന മലയാലപ്പുഴ ദേവി ക്ഷേത്ര ജീവനക്കാരനും മങ്കൊമ്പ് സ്വദേശിയായ ഗിരീഷിന്റെ കാറും കാവുംഭാഗം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാവുംഭാഗം സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞു.
സംഭവം കണ്ട് ഓടി കൂടിയ സമീപവാസികൾ ചേർന്ന് നിസാര പരിക്കേറ്റ മൂവരേയും പുറത്തെടുക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ തിരുവല്ല പോലീസ് എത്തി സംഭവ സ്ഥലത്തു നിന്നു നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.