991 പേര്‍ക്ക് കോവിഡ് 1677 പേര്‍ മുക്തരായി; ഒമ്പത്​ മരണം

പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്​ച 991 പേര്‍ക്ക് കോവിഡ്- സ്ഥിരീകരിച്ചു. 1677 പേര്‍ രോഗമുക്തരായപ്പോൾ രോഗം ബാധിച്ച ഒമ്പതു​ പേർ മരിച്ചു. 47 വയസ്സുള്ള വല്ലന സ്വദേശി, 60 വയസ്സുള്ള റാന്നി പെരുനാട് സ്വദേശി, 86 വയസ്സുള്ള നാരങ്ങാനം സ്വദേശി, 54 വയസ്സുള്ള ഇരവിപേരൂര്‍ സ്വദേശി, 71 വയസ്സുള്ള ചിറ്റാര്‍ സ്വദേശി, 70 വയസ്സുള്ള ഏഴംകുളം സ്വദേശി, 45 വയസ്സുള്ള മലയാലപ്പുഴ സ്വദേശി, 61 വയസ്സുള്ള കോന്നി സ്വദേശി, 71 വയസ്സുള്ള പള്ളിക്കല്‍ സ്വദേശി എന്നിവരാണ്​ മരിച്ചത്​. വ്യാഴാഴ്​ച രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശത്തുനിന്ന്​ വന്നതും 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരും 974 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. പത്തനംതിട്ട നഗരത്തിൽ രോഗവ്യാപനത്തിന്​ ഇനിയും കുറവുണ്ടായിട്ടില്ല. വ്യാഴാഴ്​ച 72 ​േപർക്ക്​ രോഗം സ്ഥിരീകരിച്ചു. തിരുവല്ല 43, പന്തളം 24, അടൂര്‍ 19 എന്നിങ്ങനെയാണ്​ മറ്റ്​ നഗരസഭകളിൽ രോഗികൾ. കടപ്ര 39, ഇരവിപേരൂര്‍ 38, പെരിങ്ങര, പന്തളം- തെക്കേക്കര 32, നിരണം 31, കുളനട 30, കലഞ്ഞൂര്‍ 26, പള്ളിക്കല്‍, നാറാണംമൂഴി, കൊടുമണ്‍, പ്രമാടം 25, മല്ലപ്പള്ളി 23, ഏഴംകുളം, മെഴുവേലി, റാന്നി 21, ആനിക്കാട്, കോയിപ്രം 20, എഴുമറ്റൂര്‍ 19, കൊറ്റനാട്, ഓമല്ലൂര്‍ 18, കോന്നി, നാരങ്ങാനം 17, ഏറത്ത്, വളളിക്കോട് 16, ആറന്മുള 15, തണ്ണിത്തോട് 14, കടമ്പനാട്, ചെന്നീര്‍ക്കര ,മലയാലപ്പുഴ, റാന്നി- പഴവങ്ങാടി 13, റാന്നി- പെരുനാട്, കവിയൂര്‍, കോട്ടാങ്ങല്‍, കുന്നന്താനം, വടശ്ശേരിക്കര 12, അയിരൂര്‍, പുറമറ്റം, സീതത്തോട് 10 എന്നിങ്ങനെ ഗ്രാമപഞ്ചായത്തുകളിൽനിന്ന്​ രോഗബാധ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ജില്ലയില്‍ ഇതുവരെ 96,581 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. 81,635 പേർ രോഗമുക്തരായി. 14,524 പര്‍ നിലവിൽ രോഗികളായിട്ടുണ്ട്. 28,072 പേര്‍ നിരീക്ഷണത്തിലാണ്. അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: ജില്ലയില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്‌കൂള്‍ കൗണ്‍സലിങ്​ സൻെററുകളില്‍ സ്‌കൂള്‍ കൗണ്‍സലര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള വനിതകളില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 40നും ഇടയില്‍. അടിസ്ഥാന യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍നിന്ന്​ മെഡിക്കല്‍ ആൻഡ്​ സൈക്യാര്‍ട്ടിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ എം.എ/എം.എസ്​സി സൈക്കോളജി അല്ലെങ്കില്‍ എം.എ/എം.എസ്​സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി. കൗണ്‍സലിങ്ങില്‍ ആറു മാസത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്​: -0468 2966649

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.