പത്തനംതിട്ട: ജില്ലയില്‍ ചൊവ്വാഴ്ച 392 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 424 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച നാല് പേർ മരിച്ചു. പത്തനംതിട്ട സ്വദേശി (54), റാന്നി-അങ്ങാടി സ്വദേശി (85), അയിരൂര്‍ സ്വദേശി (69), കുറ്റൂര്‍ സ്വദേശി (82) എന്നിവരാണ് മരിച്ചത്. അടൂര്‍ 20, പന്തളം 6, പത്തനംതിട്ട 25, തിരുവല്ല 13, ആറന്മുള 13, അരുവാപുലം 5, അയിരൂര്‍ 7, ചെന്നീര്‍ക്കര 4, ചെറുകോല്‍ 3, ചിറ്റാര്‍ 12, ഏറത്ത് 13, ഇലന്തൂര്‍ 4, ഏനാദിമംഗലം 7, ഇരവിപേരൂര്‍ 4, ഏഴംകുളം 13, എഴുമറ്റൂര്‍ 5, കടമ്പനാട് 2, കടപ്ര 8, കലഞ്ഞൂര്‍ 6, കല്ലൂപ്പാറ 1, കവിയൂര്‍ 8, കൊടുമണ്‍ 15, കോയിപ്രം 26, കോന്നി 8, കൊറ്റനാട് 15, കോട്ടാങ്ങല്‍ 5, കോഴഞ്ചേരി 8, കുളനട 9, കുന്നന്താനം 4, കുറ്റൂര്‍ 3, മലയാലപ്പുഴ 8, മല്ലപ്പളളി 6, മല്ലപ്പുഴശേരി 4, മെഴുവേലി 4, മൈലപ്ര 5, നാറാണംമൂഴി 2, നാരങ്ങാനം 6, നെടുമ്പ്രം 1, നിരണം 3, ഓമല്ലൂര്‍ 4, പള്ളിക്കല്‍ 10, പന്തളം-തെക്കേക്കര 1, പെരിങ്ങര 4, പ്രമാടം 2, പുറമറ്റം 7, റാന്നി 4, റാന്നി-പഴവങ്ങാടി 7, റാന്നി-അങ്ങാടി 4, റാന്നി-പെരുനാട് 2, സീതത്തോട് 6, തണ്ണിത്തോട് 1, തോട്ടപ്പുഴശേരി 6, തുമ്പമണ്‍ 3, വടശേരിക്കര 4, വളളിക്കോട് 5, വെച്ചൂച്ചിറ 11 എന്നിങ്ങനെയാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ച് കോവിഡ് ബാധിതരുടെ കണക്ക്. കോവിഡ് വാക്സിൻ എടുക്കാൻ മടിച്ച് ഗര്‍ഭിണികള്‍; ആശങ്ക വേണ്ട-ഡി.എം.ഒ പത്തനംതിട്ട: സംസ്ഥാനതലത്തില്‍ കോവിഡ് വാക്സിനേഷനില്‍ പത്തനംതിട്ട ജില്ല ഒന്നാം സ്ഥാനത്താണെങ്കിലും ഗര്‍ഭിണികള്‍ക്കായുള്ള വാക്സിനേഷനില്‍ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് ജില്ല മെഡിക്കല്‍ ഒാഫിസര്‍ ഡോ.എ.എല്‍. ഷീജ പറഞ്ഞു. വാക്സിനെടുത്താല്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളോ അപകടമോ ഉണ്ടാകുമോയെന്ന് പേടിച്ച് ഗര്‍ഭിണികള്‍ വാക്സിനെടുക്കാന്‍ മടിക്കുന്നതായി കാണുന്നു. ജില്ലയില്‍ 7035 ഗര്‍ഭിണികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ രണ്ടു ഡോസും എടുത്തവര്‍ 1751 പേര്‍ മാത്രമാണ്. 3286 പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് വാക്സിന്‍ ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും സുരക്ഷിതമാണ്. ഇതുമൂലം ഒരുതരത്തിലുമുള്ള പാര്‍ശ്വഫലങ്ങളും അമ്മയ്‌ക്കോ, കുഞ്ഞിനോ ഉണ്ടാകുന്നില്ല. കോവിഡ് രോഗബാധ സമൂഹത്തില്‍ നിലനില്‍ക്കുന്ന സഹചര്യത്തില്‍ വാക്സിനെടുക്കുന്നത് മൂലം രോഗം ഗുരുതരമാകുന്നതും കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് പോകുന്നതും തടയുന്നു. അതിനാല്‍ ഇനിയും വാക്സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കേണ്ടതാണ്. വാക്സിന്‍ എടുത്താലും മാസ്‌ക് ധരിക്കുക, കൈകള്‍ ഇടക്കിടെ കഴുകുക, ശാരീരിക അകലം പാലിക്കുക, തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുക, തുടങ്ങിയ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.