പത്തനംതിട്ട: ജില്ലയില്‍ ശനിയാഴ്ച 267 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 427 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച ആറു പേർ മരിച്ചു. പത്തനംതിട്ട സ്വദേശികൾ (89, 81), മല്ലപ്പള്ളി സ്വദേശി (87), കോയിപ്രം സ്വദേശി (79), കൊടുമണ്‍ സ്വദേശികൾ (68, 67) എന്നിവരാണ് മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശത്തുനിന്ന് വന്നതും ഒരാള്‍ മറ്റ് സംസ്ഥാനത്തുനിന്ന് വന്നതുമാണ്. അടൂര്‍ 10, പന്തളം 2, പത്തനംതിട്ട 20, തിരുവല്ല 15, ആനിക്കാട് 1, ആറന്മുള 7, അരുവാപ്പുലം 1, അയിരൂര്‍ 2, ചെന്നീര്‍ക്കര 2, ചെറുകോല്‍ 6, ചിറ്റാര്‍ 1, ഏറത്ത് 4, ഇലന്തൂര്‍ 10, ഏനാദിമംഗലം 6, ഇരവിപേരൂര്‍ 31, ഏഴംകുളം 2, എഴുമറ്റൂര്‍ 6, കടമ്പനാട് 4, കടപ്ര 4, കലഞ്ഞൂര്‍ 2, കല്ലൂപ്പാറ 4, കവിയൂര്‍ 1, കൊടുമണ്‍ 7, കോയിപ്രം 4, കോന്നി 13, കൊറ്റനാട് 1, കോട്ടാങ്ങല്‍ 5, കോഴഞ്ചേരി 2, കുളനട 2, കുന്നന്താനം 8, കുറ്റൂര്‍ 2, മലയാലപ്പുഴ 9, മല്ലപ്പള്ളി 7, മല്ലപ്പുഴശ്ശേരി 1, മെഴുവേലി 1, നാരങ്ങാനം 6, നെടുമ്പ്രം 1, നിരണം 1, ഓമല്ലൂര്‍ 2, പള്ളിക്കല്‍ 4, പന്തളം-തെക്കേക്കര 1, പ്രമാടം 6, പുറമറ്റം 5, റാന്നി 5, റാന്നി-പഴവങ്ങാടി 8, റാന്നി-അങ്ങാടി 2, റാന്നി-പെരുനാട് 1, സീതത്തോട് 6, തണ്ണിത്തോട് 6, തോട്ടപ്പുഴശ്ശേരി 2, തുമ്പമണ്‍ 1, വടശ്ശേരിക്കര 3, വള്ളിക്കോട് 2, വെച്ചൂച്ചിറ 2 എന്നിങ്ങനെയാണ് രോഗബാധിതരുെട തദ്ദേശ സ്വയംഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്. ജില്ലയില്‍ ഇതുവരെ 1,95,123 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം 1,89,786 ആണ്. 4047 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.