Posted On
date_range Updated On
date_range തിരുവല്ല പുഷ്പഗിരി ദന്തൽ കോളജിലെ 25 വിദ്യാർഥികൾക്ക് ഛർദ്ദി; ഭക്ഷ്യ വിഷബാധയെന്ന് സംശയം
തിരുവല്ല (പത്തനംതിട്ട): തിരുവല്ല പുഷ്പഗിരി മെഡിസിറ്റി ദന്തൽ കോളജിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം. കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന 25 വിദ്യാർഥികൾ ഛർദ്ദി ബാധിച്ച് ചികിത്സ തേടി. ബുധനാഴ്ച 15 പേരും , വ്യാഴാഴ്ച 10 പേരുമാണ് കലശലായ ഛർദ്ദിയെ തുടർന്ന് പുഷ്പഗിരി ആശുപത്രിയിൽ ചികിത്സ തേടിയത്.
സംഭവത്തെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫിസിൽനിന്നും എത്തിയ സംഘം കോളേജിലെയും ഹോസ്റ്റലിലെയും ജലത്തിന്‍റെ സാമ്പിളും ഹോസ്റ്റലിൽനിന്നുള്ള ആഹാര സാമ്പിളുകളും ശേഖരിച്ചു. അതേസമയം കുട്ടികളിൽ പലരും ഹോസ്റ്റലിന് പുറത്തുനിന്നുള്ള ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കാറുള്ളതായും അത് മുഖേനയാണോ ചർദ്ദി അനുഭവപ്പെട്ടതെന്ന് സംശയിക്കുന്നതായും ആശുപത്രി വൃത്തങ്ങൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.