2176 പേര്‍ക്ക് കോവിഡ്; 3343 പേര്‍ രോഗമുക്തരായി അഞ്ചുമരണം

p4lead പത്തനംതിട്ട: കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ജില്ലയിൽ കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. ശനിയാഴ്ച 2176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ആശ്വാസമായി 3343 പേര്‍ രോഗമുക്തരായി. ഒരുദിവസം ഇത്രയധികം പേർ രോഗമുക്ത​രാകുന്നത്​ ആദ്യമാണ്​. രോഗം ബാധിച്ച അഞ്ചുപേർ മരിച്ചു. പുറമറ്റം സ്വദേശി (67), ഇലന്തൂര്‍ സ്വദേശി (80), നാറാണംമൂഴി സ്വദേശി (96), പത്തനംതിട്ട സ്വദേശി (65), റാന്നി-അങ്ങാടി സ്വദേശി (75) എന്നിവരാണ്​ മരിച്ചത്​. മൂന്നുപേർ സ്വന്തം വീടുകളിലാണ്​ മരിച്ചത്​. രണ്ടുപേർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും മരണപ്പെട്ടു. അടൂര്‍ 113, പന്തളം 83, പത്തനംതിട്ട 205, തിരുവല്ല 196, ആനിക്കാട് 11, ആറന്മുള 47, അരുവാപ്പുലം 24, അയിരൂര്‍ 53, ചെന്നീര്‍ക്കര 30, ചെറുകോല്‍ 13, ചിറ്റാര്‍ 14, ഏറത്ത് 35, ഇലന്തൂര്‍ 30, ഏനാദിമംഗലം 18, ഇരവിപേരൂര്‍ 80, ഏഴംകുളം 25, എഴുമറ്റൂര്‍ 26, കടമ്പനാട് 38, കടപ്ര 19, കലഞ്ഞൂര്‍ 42, കല്ലൂപ്പാറ 32, കവിയൂര്‍ 23, കൊടുമണ്‍ 24, കോയിപ്രം 51, കോന്നി 80, കൊറ്റനാട് 17, കോട്ടാങ്ങല്‍ 13, കോഴഞ്ചേരി 64, കുളനട 26, കുന്നന്താനം 61, കുറ്റൂര്‍ 15, മലയാലപ്പുഴ 12, മല്ലപ്പള്ളി 47, മല്ലപ്പുഴശ്ശേരി 16, മെഴുവേലി 19, മൈലപ്ര 17, നാറാണംമൂഴി 9, നാരങ്ങാനം 31, നെടുമ്പ്രം 13, നിരണം 12, ഓമല്ലൂര്‍ 31, പള്ളിക്കല്‍ 50, പന്തളം-തെക്കേക്കര 28, പെരിങ്ങര 22, പ്രമാടം 53, പുറമറ്റം 22, റാന്നി 73, റാന്നി-പഴവങ്ങാടി 37, റാന്നി-അങ്ങാടി 34, റാന്നി-പെരുനാട് 11, സീതത്തോട് 21, തണ്ണിത്തോട് 12, തോട്ടപ്പുഴശ്ശേരി 16, തുമ്പമണ്‍ 12, വടശ്ശേരിക്കര 24, വള്ളിക്കോട് 20, വെച്ചൂച്ചിറ 26 എന്നിങ്ങനെയാണ്​ രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്. നിലവിൽ 12,661 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 12,372 പേര്‍ ജില്ലയിലും 289 പേര്‍ ജില്ലക്ക്​ പുറത്തും ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.