പത്തനംതിട്ട: സര്‍ക്കാറിൻെറ നൂറ് ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡല അടിസ്ഥാനത്തില്‍ 20 രൂപക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കും. എ.ഡി.എം അലക്‌സ് പി.തോമസിൻെറ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് സിമിതി യോഗത്തില്‍ ജില്ല സപ്ലൈ ഓഫിസര്‍ എം. അനിലാണ് ഇക്കാര്യം അറിയിച്ചത്. പൊതുവിതരണ രംഗം കാര്യക്ഷമമാക്കുക, പരാതി പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് ജില്ലതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് സമിതി യോഗം ചേര്‍ന്നത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 1709 റേഷന്‍ കടകള്‍ പരിശോധിച്ച് പിഴ ഈടാക്കിയതായി ജില്ല സപ്ലൈ ഓഫിസര്‍ പറഞ്ഞു. മൈലപ്ര സപ്ലൈ അസി. മാനേജര്‍ എം.എന്‍. വിനോദ്കുമാര്‍. ജില്ല സ്‌പ്ലൈ ഓഫിസ് സീനിയര്‍ സൂപ്രണ്ട് ജോസി സെബാസ്റ്റ്യന്‍, വിവിധ രാഷ്ട്രീയ, സംഘടന പ്രതിനിധികളായ ജോണ്‍സണ്‍ വിളവിനാല്‍, രാജന്‍ എം.ഈപ്പന്‍, താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍, ഐ.സി.ഡി.എസ് പ്രതിനിധികള്‍, കണ്‍സ്യൂമര്‍ സെന്‍റര്‍ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.