പത്തനംതിട്ട: ജില്ലയില്‍ ബുധനാഴ്ച 1339പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1162പേര്‍ രോഗമുക്തരായി. രോഗബാധിതരുടെയും രോഗമുക്തരുടെയും എണ്ണത്തിൽ ജില്ലയിൽ ഒരുദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണ് ഇത്്. രോഗം ബാധിച്ച എട്ടുപേർ മരണപ്പെട്ടു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ വിദേശത്ത് നിന്നും വന്നതും 24പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരും 1310 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. പത്തനംതിട്ട 80, തിരുവല്ല 52, പന്തളം 45, അടൂര്‍ 17 എന്നിങ്ങനെയാണ് നഗരസഭ പരിധികളിൽ രോഗികൾ. കോന്നി 65, കടപ്ര 49, പ്രമാടം 48, പെരിങ്ങര 40, റാന്നി 39, കോയിപ്രം, ആറന്മുള, കുളനട 36, ആനിക്കാട്, കൊറ്റനാട് 35, ഇരവിപേരൂര്‍ 34, കലഞ്ഞൂര്‍, ഏഴംകുളം 33, കോട്ടാങ്ങല്‍ 32, കല്ലൂപ്പാറ 31, വള്ളിക്കോട് 29, മല്ലപ്പള്ളി 28, നെടുമ്പ്രം, പള്ളിക്കല്‍ 27, വടശ്ശേരിക്കര 24, പന്തളം-തെക്കേക്കര, കൊടുമണ്‍ 23, ഏനാദിമംഗലം, റാന്നി-പഴവങ്ങാടി, റാന്നി-പെരുനാട് 21, കുന്നന്താനം, വെച്ചൂച്ചിറ 20, എഴുമറ്റൂര്‍, ഓമല്ലൂര്‍ 19 , ചെന്നീര്‍ക്കര, ഏറത്ത്, നിരണം 18, മലയാലപ്പുഴ 17, ഇലന്തൂര്‍, പുറമറ്റം 16, നാരങ്ങാനം 15, കവിയൂര്‍, കടമ്പനാട്14, ചിറ്റാര്‍, റാന്നി-അങ്ങാടി 12, അരുവാപ്പുലം 11, നാറാണംമൂഴി 10, തണ്ണിത്തോട്, തുമ്പമണ്‍ 9, കുറ്റൂര്‍, മൈലപ്ര 7, സീതത്തോട്, തോട്ടപ്പുഴശ്ശേരി 4, കോഴഞ്ചേരി, അയിരൂര്‍ 3, മല്ലപ്പുഴശ്ശേരി 2, ചെറുകോല്‍, മെഴുവേലി 1 എന്നിങ്ങനെ ഗ്രാമപഞ്ചായത്തുകളിൽനിന്ന് രോഗബാധ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.