1338 പേര്‍ക്ക് കോവിഡ്; 1746 രോഗമുക്തർ

പത്തനംതിട്ട: ജില്ലയില്‍ തിങ്കളാഴ്ച 1338 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച പരിശോധനകളുടെ എണ്ണം കുറഞ്ഞതാണ്​ രോഗബാധിതരുടെ എണ്ണവും കുറയാൻ കാരണം. രോഗസ്ഥിരീകരണ നിരക്ക്​ നിലവിൽ ആരോഗ്യവകുപ്പ്​ പുറത്തുവിടുന്നുമില്ല. 1746 പേരാണ്​ ഇന്നലെ രോഗമുക്തരായത്​. രോഗം ബാധിച്ച നാലുപേർ മരിച്ചു. എഴുമറ്റൂര്‍ സ്വദേശി (63), കോയിപ്രം സ്വദേശി (80), അടൂര്‍ സ്വദേശി (57), റാന്നി-പഴവങ്ങാടി സ്വദേശി (80) എന്നിവരാണ്​ മരിച്ചത്​. അടൂര്‍ 57, പന്തളം 68, പത്തനംതിട്ട 95, തിരുവല്ല 117, ആനിക്കാട് 22, ആറന്മുള 28, അരുവാപുലം 15, അയിരൂര്‍ 22, ചെന്നീര്‍ക്കര 12, ഏറത്ത് 20, ഇലന്തൂര്‍ 13, ഏനാദിമംഗലം 21, ഇരവിപേരൂര്‍ 27, ഏഴംകുളം 13, എഴുമറ്റൂര്‍ 15, കടമ്പനാട് 32, കടപ്ര 16, കലഞ്ഞൂര്‍ 37, കല്ലൂപ്പാറ 20, കവിയൂര്‍ 11, കൊടുമണ്‍ 13, കോയിപ്രം 28, കോന്നി 35, കൊറ്റനാട് 13, കോട്ടാങ്ങല്‍ 15, കോഴഞ്ചേരി 37, കുളനട 27, കുന്നന്താനം 42, കുറ്റൂര്‍ 13, മലയാലപ്പുഴ 6, മല്ലപ്പള്ളി 69, മല്ലപ്പുഴശ്ശേരി 13, മെഴുവേലി 17, നാറാണംമൂഴി 11, നാരങ്ങാനം 18, ഓമല്ലൂര്‍ 11, പള്ളിക്കല്‍ 30, പന്തളം-തെക്കേക്കര 14, പെരിങ്ങര 11, പ്രമാടം 18, പുറമറ്റം 16, റാന്നി 39, റാന്നി-പഴവങ്ങാടി 39, റാന്നി-അങ്ങാടി 14, സീതത്തോട് 10, തോട്ടപ്പുഴശ്ശേരി 19, തുമ്പമണ്‍ 12, വടശ്ശേരിക്കര 23, വള്ളിക്കോട് 11, വെച്ചൂച്ചിറ 19 എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതൽ. .................... വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതി ഉദ്ഘാടനം പത്തനംതിട്ട: കേരള കർഷക സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ ഏരിയതല തൈനടീൽ ഉത്സവം വാഴമുട്ടത്ത് മണ്ണിൽ തോട്ടത്തിൽ ഭാഗത്ത് ജില്ല പഞ്ചായത്ത് പ്രസിഡൻഹ അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. പ്രദീപ്, ജില്ല വൈസ് പ്രസിഡന്‍റ്​ ജെറി ഈശോ ഉമ്മൻ, ഏരിയ സെക്രട്ടറി വർഗീസ് സഖറിയ, പ്രസിഡന്‍റ്​ അഡ്വ. എസ്. മനോജ്കുമാർ, കോശി മാത്യു, പി.ആർ. പുരുഷോത്തമൻ നായർ, മേഖല സെക്രട്ടറി അഡ്വ. കെ.ജി. പ്രദീപ്, കൃഷി ഓഫിസർ റെഞ്ചു തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ PTL 12 SANKARAN കേരള കർഷക സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ ഏരിയതല തൈനടീൽ ഉത്സവം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.