പത്തനംതിട്ട: ഒമ്പതു വയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ അടൂർ ഏറത്ത് വയല പുലിമലയിൽ അരുണാലയം വീട്ടിൽ തുളസിക്ക് (50) 13 വർഷം കഠിന തടവിനും 75,000 രൂപ പിഴയും ഒടുക്കുന്നതിന് ശിക്ഷ വിധിച്ചു.
പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജി ജയകുമാർ ജോണാണ് വിധി പറഞ്ഞത്. ഇന്ത്യൻ പീനൽ കോഡ് 354 എ, പോക്സോ വകുപ്പുകൾ എട്ട്, 10 എന്നിവ പ്രകാരമാണ് ശിക്ഷ. ട്യൂഷൻ പഠനത്തിനായി വീട്ടിൽ എത്തിയ കുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. എസ്.ഐ ഗോപകുമാറാണ് കേസ്അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.