1082 പേര്‍ക്ക് കോവിഡ്; ഏഴുമരണം 1015 പേര്‍ രോഗമുക്തരായി

പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്​ച 1082 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1015പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച ഏഴുപേർ മരിച്ചു. 82 വയസ്സുള്ള ഏഴംകുളം സ്വദേശി, 62 വയസ്സുള്ള അരുവാപ്പുലം സ്വദേശി, 84 വയസ്സുള്ള റാന്നി പെരുനാട് സ്വദേശിനി, 44 വയസ്സുള്ള തിരുവല്ല സ്വദേശി, 47 വയസ്സുള്ള കുന്നന്താനം സ്വദേശി, 80ഉും 25ഉും വയസ്സുള്ള തിരുവല്ല സ്വദേശികൾ എന്നിവരാണ്​ മരിച്ചത്​. നാലുപേർ മരിച്ചത്​ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്​. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ വിദേശത്തുനിന്ന്​ വന്നവരും 35 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരും, 1043 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. തിരുവല്ല 102, പത്തനംതിട്ട 63, പന്തളം 50, അടൂര്‍ 25 എന്നിങ്ങനെയാണ്​ നഗരസഭ പ്രദേശങ്ങളിൽ രോഗികൾ. ആനിക്കാട് 38, മല്ലപ്പള്ളി 32, പള്ളിക്കല്‍ 31, ചിറ്റാര്‍ 30, റാന്നി 29, ആറന്മുള, കോയിപ്രം 28, കോട്ടാങ്ങല്‍ 26, ഇരവിപേരൂര്‍, കോന്നി 25, കല്ലൂപ്പാറ, എഴുമറ്റൂര്‍ 24, പെരിങ്ങര 23, വെച്ചൂച്ചിറ 22, ഏഴംകുളം, കുറ്റൂര്‍, പ്രമാടം 21, കടമ്പനാട്, കുളനട 20, കൊടുമണ്‍ 19, ഏനാദിമംഗലം 18, നാരങ്ങാനം, റാന്നി-പഴവങ്ങാടി 17, കുന്നന്താനം, നിരണം 16, കലഞ്ഞൂര്‍, ഓമല്ലൂര്‍ 15, അരുവാപുലം, കവിയൂര്‍ 14, വടശ്ശേരിക്കര, ഇലന്തൂര്‍, കോഴഞ്ചേരി, നെടുമ്പ്രം, പന്തളം-തെക്കേക്കര 13, ഏറത്ത്, പുറമറ്റം, റാന്നി-അങ്ങാടി, സീതത്തോട് 11, കടപ്ര 9, മെഴുവേലി 8, ചെറുകോല്‍, നാറാണംമൂഴി, റാന്നി-പെരുനാട്, തുമ്പമണ്‍ 7, അയിരൂര്‍, മലയാലപ്പുഴ, വള്ളിക്കോട് 6, ചെന്നീര്‍ക്കര, കൊറ്റനാട് 5, മൈലപ്ര 4, തണ്ണിത്തോട് 3, മല്ലപ്പുഴശ്ശേരി, തോട്ടപ്പുഴശ്ശേരി 2 എന്നിങ്ങനെ ഗ്രാമപഞ്ചായത്തുകളിൽനിന്ന്​ രോഗബാധ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​്​. ഇതുവരെ 78013 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ആകെ രോഗമുക്തരായവരുടെ എണ്ണം 66833 ആണ്. 10935 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. 25689പേര്‍ നിരീക്ഷണത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.