-വികസനവും ജനക്ഷേമവും മുൻകൂട്ടി കണ്ടുള്ള ബജറ്റെന്ന് ഡെപ്യൂട്ടി സ്പീക്കർ അടൂർ: സംസ്ഥാന ബജറ്റിൽ അടൂർ നിയോജക മണ്ഡലത്തിന്‍റെ വികസനത്തിനായി 77 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അടൂർ കെ.എസ്.ആർ.ടി.സി കാൽനട മേൽപാലത്തിന് 5.5 കോടി, മണ്ണടി വേലുത്തമ്പി ദളവ പഠനഗവേഷണ കേന്ദ്രത്തിന് മൂന്നുകോടി, അടൂർ പൊതുമരാമത്ത് കോംപ്ലക്സിന് അഞ്ചുകോടി എന്നിങ്ങനെ പദ്ധതികൾക്ക് പ്രത്യേക ഭരണാനുമതിയും ലഭിച്ചു. അടൂർ റവന്യൂ കോംപ്ലക്സിനും പുതിയകാവിൽ ചിറ ടൂറിസത്തിനും അടൂർ സാംസ്കാരിക സമുച്ചയത്തിനും അഞ്ചുകോടി വീതം, അടൂർ ഹോമിയോ കോംപ്ലക്സിന് എട്ടുകോടി, ഏറത്ത് ഗ്രാമപഞ്ചായത്ത് ഓഫിസിന് ഒന്നരക്കോടി, നെല്ലിമുകൾ-തെങ്ങമം-വെള്ളച്ചിറ-ആനയടി റോഡിന് പത്തുകോടി രൂപ എന്നിങ്ങനെ അനുവദിച്ചു. പന്തളത്ത് തീർഥാടന ടൂറിസം സർക്യൂട്ട് ആരംഭിക്കുമെന്നും ബജറ്റിൽ പറയുന്നു. പന്തളം കോളജ് ജങ്ഷനിൽ കാൽനട മേൽപാലത്തിന് 5.5 കോടി, പന്തളം എ.ഇ.ഒ ഓഫിസിന് 2.3 കോടി, പന്തളം സബ്ട്രഷറിക്ക് 3.3 കോടി, ചിറമുടി പദ്ധതിക്ക് 2.5 കോടി, പന്തളം സബ് രജിസ്ട്രാർ ഓഫിസിന് 4.5 കോടി, പന്തളം മൃഗാശുപത്രിക്ക് രണ്ടുകോടി, കൊടുമൺ മുല്ലോട്ട് ഡാമിന് 3.5 കോടി എന്നിവയാണ് മറ്റു ശ്രദ്ധേയ പ്രഖ്യാപനങ്ങൾ. കൂടാതെ സ്കിൽ എക്കോ സിസ്റ്റം വിപുലീകരിക്കാൻ സ്കിൽ കോഴ്സിനായി അടൂരിന് ഒരുകോടി രൂപയും അനുവദിച്ചു. പ്രതിസന്ധികാലഘട്ടത്തിലും വികസനവും ജനക്ഷേമവും മുൻകൂട്ടി കണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.