സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരും കരിദിനം ആചരിച്ചവരും 75വർഷത്തിലെ പ്രത്യേക കാഴ്ച -വി.ഡി. സതീശൻ

മല്ലപ്പള്ളി: സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരും ആഗസ്റ്റ് 15 കരിദിനമാക്കിയവരും മൂവർണപതാക ഉയർത്തിപ്പിക്കാനും സ്വാതന്ത്ര്യത്തെക്കുറിച്ച് സ്റ്റഡി ക്ലാസെടുക്കുവാനും വരുന്നുവെന്ന വിരോധാഭാസമാണ് 75ാം വാർഷികത്തിലെ പ്രത്യേക കാഴ്ചയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അന്ന് ബ്രിട്ടീഷുകാർക്കൊപ്പംനിന്ന കമ്യൂണിസ്റ്റ്കാർക്കും വർഗീയ ശക്തികൾക്കും ഭാരതസ്വാതന്ത്ര്യത്തിന്‍റെ പങ്കുപറ്റാൻ എന്തവകാശമാണ് ഉള്ളത്. കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ 'ആസാദി കി ഗൗരവ് പദയാത്ര' മല്ലപ്പള്ളി ടൗണിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്‍റ്​ സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷതവഹിച്ചു. മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, ആന്‍റോ ആന്‍റണി എം.പി, മലേത്ത് സരളദേവി, ബാബു ജോർജ്, മോഹൻ രാജ്, അഡ്വ. റെജി തോമസ്, എബി മേക്കരിങ്ങാട്ട്, കോശി പി.സഖറിയ, ലാലു തോമസ്, പി.ടി. എബ്രഹാം, വിനിത് കുമാർ, കെ.ജി. സാബു, എന്നിവർ സംസാരിച്ചു. ചിത്രം പി.ടി.എൽ 12 സതീശൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.