പത്തനംതിട്ട: 2020 തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച വരവ് ചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാർഥികള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജില്ലയില്‍ പഞ്ചായത്തുകളിലേക്ക് മത്സരിച്ച 485, ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച 27, ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ച നാല്, മുനിസിപ്പാലിറ്റികളിലേക്ക് മത്സരിച്ച 84 സ്ഥാനാര്‍ഥികളാണ് ഇനിയും കണക്ക് സമര്‍പ്പിക്കാത്തത്. കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചശേഷവും തെരഞ്ഞെടുപ്പുചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികളുടെ കരട് ലിസ്റ്റ് കമീഷൻെറ വെബ് സൈറ്റില്‍ മാര്‍ച്ച് 17ന് പ്രസിദ്ധീകരിക്കും. മാര്‍ച്ചില്‍ സ്ഥാനാര്‍ഥികളെ അയോഗ്യരാക്കി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. വെളിയിട വിസര്‍ജനമുക്ത നഗരസഭയായി പത്തനംതിട്ട പത്തനംതിട്ട: വെളിയിട വിസര്‍ജന മുക്ത (ഒ.ഡി.എഫ്.പ്ലസ്) നഗരസഭയായി പത്തനംതിട്ടയെ പ്രഖ്യാപിച്ചു. നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് പ്രഖ്യാപനം നടത്തിയത്. നഗരത്തിലെ 32 വാര്‍ഡും ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചതിൻെറ അടിസ്ഥാനത്തിലാണ് നഗരസഭ വെളിയിട വിസര്‍ജന മുക്ത നഗരമായി കൗണ്‍സില്‍ പ്രഖ്യാപിച്ചത്. ഇനി മുതല്‍ വെളിയിടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് കുറ്റകരവും 1000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റവുമാണെന്ന് സെക്രട്ടറി ഷെര്‍ളാബീഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.