പന്തളം: നഗരസഭയിൽ പട്ടികജാതി ക്ഷേമത്തിനുള്ള 56 ലക്ഷം രൂപ പാഴായി. പട്ടികജാതി മേഖലയിലെ പദ്ധതികൾക്ക് സർക്കാർ അനുവദിച്ച 3,40,28,000 രൂപയിൽ 2,84,97,138 രൂപ മാത്രമാണ് ചെലവാക്കിയത്. ബാക്കി 55,30,862 രൂപയാണ് നഷ്ടമായത്. പട്ടികജാതിക്കാരുടെ പദ്ധതികൾ നടപ്പാക്കുന്നതിൽ ബി.ജെ.പി ഭരണസമിതിക്ക് താൽപര്യമില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മാപ്പ് നൽകാനാവാത്ത തെറ്റാണ് ബി.ജെ.പി ജനങ്ങളോട് ചെയ്തിരിക്കുന്നതെന്ന് എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ ലസിത നായർ പറഞ്ഞു. നഗരസഭയിലെ റോഡ് അറ്റകുറ്റപ്പണിക്ക് സർക്കാർ അനുവദിച്ച 13ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഏത്തവാഴ കൃഷിക്കാരുടെയും ക്ഷീരകർഷകരുടെയും സബ്സിഡികൾ, കാലിത്തൊഴുത്തിനുള്ള സബ്സിഡി, നെൽകർഷകരുടെ സബ്സിഡി എന്നിവയും നൽകിയിട്ടില്ലെന്നും സമസ്ത മേഖലകളിലും കിട്ടിയ തുകകളെല്ലാം നഷ്ടപ്പെടുത്തിയ ബി.ജെ.പി ഭരണസമിതി ജനവഞ്ചനയാണ് കാണിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു. പന്തളത്തെ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഭരണസമിതി രാജിവെച്ച് ഒഴിയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.