ഡീലിന്​ പോയ ബി.ജെ.പിക്ക്​ നഷ്​ടക്കച്ചവടം; പെട്ടിയിൽനിന്ന്​ ചോർന്നത്​ 42,494 വോട്ട്​

കോൺഗ്രസിൽനിന്ന്​ ബി.ജെ.പിയിൽ ചേക്കേറിയ പ്രതാപൻ വിജയിക്കാനുള്ള സാധ്യത വരെ കൽപിക്കപ്പെട്ടിരുന്നു പത്തനംതിട്ട: കോന്നി ഉറപ്പിക്കാൻ ഡീലിന്​ പോയ ബി.ജെ.പി മുന്നണിക്ക്​ ജില്ലയിൽ തങ്ങളുടെ പെട്ടിയിൽനിന്ന്​ ഇത്തവണ ചോർന്നത്​ 42,494 വോട്ടുകൾ. ജില്ലയിലെ ഒരു മണ്ഡലത്തിൽപോലും ബി.ജെ.പിക്ക്​ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കാൻ പോലുമായില്ല. അഞ്ച്​ മണ്ഡലത്തിലുമായി അരലക്ഷത്തോളം വോട്ടുകൾ ചോരുകയും ചെയ്​തു. ഇതിനുള്ള​ കാരണം വിശദീകരിക്കാൻ പാർട്ടി നേതൃത്വം വിഷമിക്കുമെന്ന്​ ഉറപ്പാണ്​. മതവികാരം ഇളക്കിമാത്രം വോട്ടുതട്ടാൻ ശ്രമിക്കുന്ന ബി.ജെ.പി ജനങ്ങളിൽനിന്ന്​ എത്രമാത്രം അകന്നു എന്നതി​ന്​ വലിയ തെളിവാണ്​ പത്തനംതിട്ടയിലെ അഞ്ച്​ മണ്ഡലത്തിലെയും വോട്ടുനില. സംസ്ഥാന അധ്യക്ഷൻ ​കെ. സുരേന്ദ്രനുേപാലും സ്വന്തം മണ്ഡലത്തിൽ ​ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. ​േലാക്​സഭ തെരഞ്ഞെടുപ്പിൽ 46,506 വോട്ടും നിയമസഭ ഉപതെരഞ്ഞെടുപ്പിൽ 39,786 വോട്ടും നേടിയ സുരേന്ദ്രന്​ ഇത്തവണ 32,811 വോട്ട്​ മാത്രമാണ്​ ലഭിച്ചത്​. മന്ത്രിസഭ ഉണ്ടാക്കുമെന്നുവരെ വീരവാദം മുഴക്കിയ സംസ്ഥാന അധ്യക്ഷ​ൻെറ സ്വന്തം മണ്ഡലത്തിലെ സ്ഥിതി ഇതാണെങ്കിൽ മറ്റ്​ മണ്ഡലങ്ങളിലെ സ്ഥിതിയും വിഭിന്നമല്ല. ജില്ല പ്രസിഡൻറ്​ അശോകൻ കുളനടക്ക്​ തിരുവല്ലയിൽ ലഭിച്ചത്​ 22,674 വോട്ടാണ്​. കഴിഞ്ഞ തവണ ഘടകക്ഷിയായിരുന്ന ബി.ഡി.ജെ.എസി​ൻെറ അക്കീരമൺ കാളിദാസ ഭട്ടതിരി ഇവിടെ നേടിയത്​ 31,439 ​േവാട്ടാണ്​. പതിനായിരത്തോളം വോട്ടാണ്​ കുറവ്​. അനൂപ്​ ആൻറണിയെ നാടുകടത്തി തിരുവല്ല പിടിച്ചുവാങ്ങിയ അശോകൻ കുളനടക്കെതിരെ വലിയ കലാപമാണ്​ തിരുവല്ലയി​െല പാർട്ടിയിൽ ഉണ്ടായത്​. അതി​ൻെറ പ്രതിഫലനമാണ്​ റിസൽട്ടിൽ കാണുന്നത്​. കഴിഞ്ഞ തവണ എം.ടി. രമേശ്​ 37,906 വോട്ട്​ നേടിയ ആറന്മുളയിലാക​ട്ടെ പുതുമുഖ സ്ഥാനാർഥി ബിജു മാത്യു 29,099 ​േവാട്ടിൽ ഒതുങ്ങി. റാന്നിയിലും അടൂരും ഇതിനേക്കാൾ ദയനീയമാണ്​ ചിത്രം. റാന്നിയിൽ കഴിഞ്ഞ തവണ 28,201 വോട്ടുപിടിച്ച ബി.ഡി.ജെ.എസി​ൻെറ കെ. പത്മകുമാറിന്​ ഇത്തവണ 16,089 വോട്ട്​ മാത്രമാണ്​ ലഭിച്ചത്​. അടൂരിൽ കഴിഞ്ഞ തവണ ബി.ജെ.പിയുടെ പി. സുധീർ 25,940 വോട്ട്​ നേടിയിരുന്നു. ഇത്തവണ പന്തളം പ്രതാപന്​ നേടാനായത്​ 20,105 വോട്ടാണ്​. കോൺഗ്രസിൽനിന്ന്​ ബി.ജെ.പിയിൽ ചേക്കേറിയ പ്രതാപൻ വിജയിക്കാനുള്ള സാധ്യത വരെ കൽപിക്കപ്പെട്ടിരുന്നതാണ്​. പ്രത്യേകിച്ച്​ മണ്ഡലത്തിലെ പന്തളം നഗരസഭ ബി.ജെ.പി ഭരിക്കുന്ന പശ്ചാത്തലത്തിൽ. എന്നാൽ, സ്ഥാനാർഥി മികച്ചതായിട്ടും ​ഇവിടെ നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക്​ കഴിഞ്ഞില്ല. ​അഞ്ച്​ മണ്ഡലത്തിലും വോട്ട്​ താഴോട്ട്​ പോയെങ്കിലും ​ജില്ലയിൽ പ്രചാരണത്തിൽ പണക്കൊഴുപ്പിന്​ ഒരു കുറവും ഉണ്ടായിരുന്നില്ല. എന്നാൽ, പലരും പണവും വാങ്ങി മുങ്ങിയെന്നാണ്​ പറയുന്നത്​. പല സ്ഥലത്തും ബൂത്തിലിരിക്കാൻപോലും ബി.ജെ.പിക്ക്​ ആളുണ്ടായിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.