പെരുമ്പെട്ടി കർഷകരുടെ അവകാശം കവർന്ന തിട്ടൂരത്തിന് 35 വയസ്സ്​​

473 കുടുംബങ്ങളാണ്​ വഴിയാധാരമായത് മല്ലപ്പള്ളി: പെരുമ്പെട്ടിയിലെ കൈവശ കർഷകരുടെ അവകാശം കവർന്നെടുത്ത റാന്നി ഡി.എഫ്.ഒ യുടെ തെറ്റായ കുറിപ്പ് പുറത്തുവന്നിട്ട്​ 35 വർഷം പിന്നിടുന്നു. പെരുമ്പെട്ടിയിലെ 283/1 സർ​വേയിൽ പെട്ട മുഴുവൻ ഭൂമിയും വലിയകാവ് റിസർവി‍ൻെറ ഭാഗമാണെന്ന് ഡി.എഫ്.ഒ കുറിച്ചത് 1986 നവംബർ നാലിനാണ്. അതോടെ 473 കുടുംബങ്ങളാണ്​ വഴിയാധാരമായത്​. ഇൗ ഭാഗത്തെ ഭൂമി രജിസ്​റ്റർ ചെയ്യാൻ പാടില്ലെന്നും അന്നത്തെ ഡി.എഫ്.ഒ വെണ്ണിക്കുളം സബ് രജിസ്ട്രാർക്ക് കത്തെഴുതിയിരുന്നു. പത്തനംതിട്ട ജില്ല രജിസ്ട്രാർ, വനം പി.സി.സി.എഫ്, കൊല്ലം സി.സി.എഫ് എന്നിവരെ ഇക്കാര്യം എഴുതി അറിയിച്ചതുകൂടാതെ ജില്ല കലക്ടർക്ക്​ പെരുമ്പെട്ടിയിലെ വസ്തുവി‍ൻെറ രജിസ്ട്രേഷൻ നടക്കുന്നില്ലെന്ന്​ ഉറപ്പാക്കുന്ന ഉത്തരവ് എല്ലാ വില്ലേജ് ഓഫിസിലും രജിസ്​ട്രാർ ഓഫിസുകളിലും നൽകണമെന്നും കൂടി ഡി.എഫ്.ഒ രേഖാമൂലം ആവശ്യപ്പെട്ടു. അങ്ങനെയാണ് പെരുമ്പെട്ടിക്കാരുടെ അവകാശങ്ങൾ ഇല്ലാതായത്. 1592.5 ഏക്കർ ആണ് 283 /1 ‍ൻെറ ആകെ വിസ്തൃതി. ഇതിൽ 1317 ഏക്കർ മാത്രമാണ് വനത്തി‍ൻെറ ഭാഗം. ബാക്കി ഭൂമിക്കുമേൽ വനം വകുപ്പിന് യാതൊരു അധികാരവും ഇല്ലെന്നിരിക്കെയാണ് ഡി.എഫ്.ഒ തെറ്റിധാരണ പരത്തിയത്. 35 വർഷമായി ഈ തെറ്റ് തിരുത്താൻ വനംവകുപ്പ് തയാറായിട്ടില്ല. ഡി.എഫ്.ഒ യുടെ തെറ്റായ ധാരണ മൂലമാണ് 1991ൽ കർഷകരുടെ ഭൂമിയിൽ സംയുക്ത പരിശോധന നടക്കുന്നത്. അങ്ങനെ 1977 ന് മുമ്പ്​ 414 കുടുംബങ്ങൾ വനം ൈകയേറി എന്നും അതിനുശേഷം 59 കുടുംബങ്ങൾ കൂടി വനം ൈകയേറി എന്നും ഒരു പട്ടിക ഉണ്ടാക്കി. ഈ പട്ടിക പ്രകാരം ജനങ്ങൾക്കു വനം ൈകയേറ്റ പട്ടയം നൽകാനാണ് ഇപ്പോൾ വനം വകുപ്പി‍ൻെറ നീക്കം. ജില്ലയിൽ നിന്നും വനം ൈകയേറിയ 6362 കുടുംബങ്ങളുടെ പട്ടിക കേന്ദ്രാനുമതിക്ക് സമർപ്പിച്ചതിൽ ഇവിടത്തെ കർഷകരെയും ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇതി‍ൻെറ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് കർഷകർ പറയുന്നു. കാരണം വലിയകാവി‍ൻെറ ഉടമസ്ഥതയെചൊല്ലി സുപ്രീം കോടതിയിൽ കേസ് നടക്കുകയാണ്. ൈകയേറ്റം ആണെന്ന് സമ്മതിച്ചാൽ കർഷകർ ആ കേസിൽ ഉൾപ്പെടും. കേന്ദ്രാനുമതി കിട്ടിയാലും പെരുമ്പെട്ടിയുടെ പട്ടയം കിട്ടാക്കനിയാകും. സർവ്വേ നടത്തി 35 വർഷം മുമ്പ്​ ഉണ്ടായ അബദ്ധം തിരുത്താൻ അധികൃതർ തയാറാകണം എന്നാണ് കർഷകരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.