പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ 27ന്

പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ നടക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതാകുമാരി അറിയിച്ചു. ഈ മാസം 27ന് രാവിലെ എട്ടിന് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുക. കേരളത്തിലെ അഞ്ച്​ വയസ്സുവരെയുള്ള 24,36,298 കുട്ടികള്‍ക്ക് ഈ ദിനത്തില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്​ 24,614 ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ജില്ലയില്‍ അഞ്ച് വയസ്സുവരെയുള്ള 65,444 കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഇതിനായി മൊബൈല്‍ ബൂത്തുകളും ട്രാന്‍സിറ്റ് ബൂത്തുകളും ഉള്‍പ്പെടെ 998 പോളിയോ വിതരണ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ വൈകീട്ട്​ അഞ്ചുവരെയാണ് ബൂത്തുകളുടെ പ്രവര്‍ത്തന സമയം. പ്രോഗ്രാമിന് ആവശ്യമായ വാക്സിനുകള്‍, മറ്റ്​ സാമഗ്രികള്‍ തുടങ്ങിയവ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എത്തിച്ചുകഴിഞ്ഞതായി ഡി.എം.ഒ അറിയിച്ചു. പുതിയ കുടുംബശ്രീ ചെയര്‍പേഴ്സൻമാരുടെ സംഗമം നടത്തി പത്തനംതിട്ട: കുടുംബശ്രീയുടെ തെരഞ്ഞെടുക്കപ്പെട്ട ചെയര്‍പേഴ്സൻമാരുടെ സംഗമം പത്തനംതിട്ടയില്‍ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യസന്ദേശം നല്‍കി. ജില്ല മിഷന്‍ കോഓഡിനേറ്റര്‍ കെ.എച്ച്. സലീന വിഷയാവതരണം നടത്തി. ഓര്‍ഗനൈസേഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രോഗ്രാം മാനേജര്‍ അനിത കെ. നായര്‍, കെ. ഷീന്‍, എല്‍. വിശാഖ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ PTL 10 KUDUMBASREE കുടുംബശ്രീയുടെ തെരഞ്ഞടുക്കപ്പെട്ട ചെയര്‍പേഴ്സൻമാരുടെ സംഗമത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സന്ദേശം നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.