പത്തനംതിട്ട: ജില്ലയില്‍ കോവിഡ് വ്യാപനത്തിന് കുറവില്ല. ചൊവ്വാഴ്ച 2678 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1810 പേര്‍ രോഗമുക്തരായപ്പോൾ രോഗം ബാധിച്ച് ഒമ്പതുപേർ മരിച്ചു. പന്തളം-തെക്കേക്കര സ്വദേശി (68),റാന്നി സ്വദേശി (80), പന്തളം സ്വദേശി (78), പത്തനംതിട്ട സ്വദേശി (74), പ്രമാടം സ്വദേശി (75),കുന്നന്താനം സ്വദേശി (74), കോയിപ്രം സ്വദേശി (74) റാന്നി-അങ്ങാടി സ്വദേശി (66), നെടുമ്പ്രം സ്വദേശി (75) എന്നിവരാണ് മരിച്ചത്. മൂന്നാം തരംഗത്തിൽ ആദ്യമാണ് ഇത്രയധികംപേർ ഒരുദിവസം മരണപ്പെടുന്നത്. തിങ്കളാഴ്ച രോഗകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഞായറാഴ്ച പരിശോധന കുറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയത്. സുരക്ഷ മുൻകരുതലുകളെല്ലാം അവഗണിച്ച് ആളുകൾ പൊതു ഇടങ്ങളിലിറങ്ങുന്ന കാഴ്ച എങ്ങും കാണാം. പനിയും ചുമയുമൊക്കെ ഉള്ളവർ പരിശോധനക്ക് കൂട്ടാക്കാതെ പുറത്തിറങ്ങിനടക്കുന്നു. ഒരു വീട്ടിൽ ഒരാൾക്ക് രോഗം ബാധിച്ചാൽ മറ്റെല്ലാവരും രോഗബാധിതരാകുന്ന സാഹചര്യവും നിലനിൽക്കുന്നു. അടൂര്‍ 98, പന്തളം 108, പത്തനംതിട്ട 225, തിരുവല്ല 207, ആനിക്കാട് 13, ആറന്മുള 95, അരുവാപുലം 32, അയിരൂര്‍ 77, ചെന്നീര്‍ക്കര 60, ചെറുകോല്‍ 33, ചിറ്റാര്‍ 15, ഏറത്ത് 27, ഇലന്തൂര്‍ 52, ഏനാദിമംഗലം 25, ഇരവിപേരൂര്‍ 42, ഏഴംകുളം 38, എഴുമറ്റൂര്‍ 34, കടമ്പനാട് 49, കടപ്ര 20, കലഞ്ഞൂര്‍ 32, കല്ലൂപ്പാറ 30, കവിയൂര്‍ 36, കൊടുമണ്‍ 39, കോയിപ്രം 76, കോന്നി 131, കൊറ്റനാട് 12, കോട്ടാങ്ങല്‍ 27, കോഴഞ്ചേരി 41, കുളനട 65, കുന്നന്താനം 35, കുറ്റൂര്‍ 23, മലയാലപ്പുഴ 30, മല്ലപ്പള്ളി 47, മല്ലപ്പുഴശ്ശേരി 42, മെഴുവേലി 37, മൈലപ്ര 22, നാറാണംമൂഴി 18, നാരങ്ങാനം 44, നെടുമ്പ്രം 15, നിരണം 10, ഓമല്ലൂര്‍ 48, പള്ളിക്കല്‍ 51, പന്തളം-തെക്കേക്കര 30, പെരിങ്ങര 24, പ്രമാടം 54, പുറമറ്റം 19, റാന്നി 60, റാന്നി-പഴവങ്ങാടി 39, റാന്നി-അങ്ങാടി 14, റാന്നി-പെരുനാട് 19, സീതത്തോട് 22, തണ്ണിത്തോട് 13, തോട്ടപ്പുഴശ്ശേരി 48, തുമ്പമണ്‍ 36, വടശ്ശേരിക്കര 46, വള്ളിക്കോട് 40, വെച്ചൂച്ചിറ 53 എന്നിങ്ങനെയാണ് ഇന്നലെ രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്. 13348പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. ഇതില്‍ 321പേര്‍ ജില്ലക്ക് പുറത്താണ് ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.