റോഡുകളുടെ വികസനത്തിന് 25 കോടി

കോന്നി: നിയോജകമണ്ഡലത്തിലെ 25 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.യു. ജനീഷ്കുമാർ എം.എൽ.എ അറിയിച്ചു. കാലവർഷക്കെടുതിയിൽ നാശനഷ്ടം നേരിട്ട റോഡുകളുടെ പുനരുദ്ധാരണത്തിനായിട്ടാണ് സംസ്ഥാന ദുരന്തനിവാരണ വകുപ്പിൽനിന്ന്​ തുക അനുവദിച്ചത്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 25 റോഡുകൾ കോൺക്രീറ്റ് ചെയ്യുന്നതിനായി നാലുലക്ഷം രൂപ വീതമാണ് അനുവദിച്ചത്. പ്രവൃത്തികളുടെ നിർമാണം വേഗത്തിൽ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു. റോഡുകളുടെ പേരും പഞ്ചായത്തും ചുവടെ: വെള്ളാവൂര്‍ ഇരപ്പച്ചുവട്ടില്‍ ഇന്ദിര നഗര്‍ റോഡ്-മൈലപ്ര വല്യവയ്ക്കര -അംഗൻവാടിപ്പടി റോഡ്-അരുവാപ്പുലം ഒറ്റതെങ്ങ് -അറിയറപ്പടി-ചിറ്റാർ ചിറ്റൂർ ക്ഷേത്രം - അട്ടച്ചാക്കൽ റോഡ്-കോന്നി വേങ്ങവിളപ്പടി- ചാരുംകുഴി കുരിശുമൂട് റോഡ്-പ്രമാടം വാക്കയിൽപ്പടി-കുന്നിമംഗലശ്ശേരിൽപ്പടി-വള്ളിക്കോട് എസ്​.എൻ റോഡ്-ആശാരിപ്പറമ്പിൽ റോഡ്-സീതത്തോട് കുളത്തുങ്കൽപ്പടി-മാടതേത്തുപടി-തണ്ണിത്തോട് കൊട്ടന്തറ -ചാപ്പൽ റോഡ്-കലഞ്ഞൂർ വാതല്ലൂർ-ചിതാലയംപടി റോഡ്-ഏനാദിമംഗലം ഇടത്തുണ്ടിൽ-വാലേത്ത് മുരുപ്പ്-മലയാലപ്പുഴ മൈലംപടി-പൊന്തനാലിൽ റോഡ് -മൈലപ്ര പുത്തൻപുറപ്പാടി ആനകുത്തി-അരുവാപ്പുലം നീലിപിലാവ് കോളനിപ്പടി- രവീന്ദ്രൻപടി-ചിറ്റാർ ഓമണ്ണിൽപ്പടി - കാച്ചാനത്ത് റോഡ്-കോന്നി കൊട്ടാരത്തിൽപടി-കാവുമുറിയിൽപടി-പ്രമാടം താഴത്തുമണ്ണിൽ-ആശാരിമുരുപ്പ്-വള്ളിക്കോട് കുഴീക്കൽറോഡ്-സീതത്തോട് മുളമൂട്ടിൽഅയത്തിൽ-നൈനമൂട്ടിൽപടി-തണ്ണിത്തോട് കുളത്തുമണ്‍ ക്ഷേത്രം രത്നഗിരി പുതുക്കാട് റോഡ് കുതിരമൺ നിലമേൽ തെക്കേക്കര-കോട്ടപ്പുറം എസ്​.സി കോളനി-ഏനാദിമംഗലം മുരിങ്ങാശ്ശേരി-തടത്തേൽപ്പടി-മലയാലപ്പുഴ കോട്ടുമല അമ്പലം റോഡ് ചൂരക്കുന്ന്കവല-എസ്​.കെ റോഡ്-അരുവാപ്പുലം പാലമൂട്ടിൽപ്പടി-മീൻകുഴിതടം-ചിറ്റാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.