പത്തനംതിട്ട: തൃശ്ശിവപേരൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആദി ധനലക്ഷ്മി ഫൗണ്ടേഷന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായാണ് സമൂഹവിവാഹം നടത്തുന്നത്. 25 പേരുടെ വിവാഹമാണ് നടത്തുന്നത്. വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ പന്തലിലാണ് ധൻഫിൻ മാംഗല്യം ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി 22ന് തിങ്കളാഴ്ച വൈകീട്ട് നാലിന് മേളത്തിന്റെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ ശ്രീ വടക്കുന്നാഥനെ വലംവെച്ചു സമൂഹവിവാഹ വിളംബരം അറിയിക്കും. 24ന് രാവിലെ 10ന് വിവാഹ മംഗളാഘോഷങ്ങൾക്ക് തുടക്കംകുറിക്കും. നഗരസഭ ചെയർമാൻ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ഉദ്ഘാടനം നിർവഹിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ, കലക്ടർ ഹരിത വി. കുമാർ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സൗത്ത് സെയിൽസ് ഹെഡ് വിമൽ വിജയ്, ഏരിയ മാനേജർ പ്രദീപ്കുമാർ, ബ്രാഞ്ച് മാനേജർ ആർ. രഞ്ജിനി, സുഹാസ് അമ്പാട്ട്, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.